GeneralLatest NewsNEWS

സോഷ്യല്‍ മീഡിയയില്‍ നമ്മളെക്കുറിച്ച് സ്റ്റോറികള്‍ എഴുതാതിരിക്കാന്‍ പൈസ കൊടുക്കണം: വിജയ് ബാബു

സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമകളുടെ റിവ്യൂകളും റേറ്റിംഗും പണം നല്‍കി ചെയ്യിക്കുന്നതാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. താനുള്‍പ്പെടെ അങ്ങനെയാണ് സിനിമകളെ മാര്‍ക്കറ്റ് ചെയ്യുന്നതെന്നും വിജയ് ബാബു വ്യക്തമാക്കി. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യാജ വാര്‍ത്തകളെക്കുറിച്ച് മനസ്സുതുറന്നത്.

താരത്തിന്റെ വാക്കുകൾ :

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന പകുതി വാര്‍ത്തകളും പെയ്ഡ് ആണ്. നിങ്ങള്‍ അങ്ങനെ ഒരു സിറ്റുവേഷനില്‍ എത്തിയാലാണ് എത്ര ഫേക്ക് ആയ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് മനസ്സിലാവൂ. നമ്മളെക്കുറിച്ച് സ്റ്റോറികള്‍ എഴുതാതിരിക്കാന്‍ പൈസ കൊടുക്കണം. നമ്മള്‍ പോലും പറയാത്ത നമ്മളുടെ കഥകള്‍ പറയും. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച പ്രൊഡ്യൂസര്‍ എന്നൊക്കെ. ഇവര്‍ കണ്ടോ. ഞാന്‍ പഠിച്ച കോളേജൊക്കെ അവര്‍ തന്നെ തീരുമാനിക്കുകയാണ്. ആദ്യമൊക്കെ എനിക്കിവരോട് വിളിച്ച് പറയണം എന്ന് തോന്നി.

‘നമ്മളെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ കുടുംബവും പിന്നീട് കാര്യമാക്കാതാവും. ഞാന്‍ കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് വരുന്ന ആളാണ്. ഞാന്‍ ഇത്ര പോപ്പുലര്‍ ആണെന്ന് മനസ്സിലാക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്’.

shortlink

Post Your Comments


Back to top button