GeneralLatest NewsNEWS

തോമസ് ചാക്കോയെ ഹൃദയത്തിൽ സ്വീകരിച്ച ജനങ്ങളോട് എന്നും നന്ദിയും കടപ്പാടും : രൂപേഷ് പീതാംബരന്‍

ഫെബ്രുവരി 9, മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസം. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം ഇന്നു മുതല്‍ തിയേറ്ററുകളിൽ. കേരളത്തിലെ 145 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. 4കെ, ഡോള്‍ബി അറ്റ്‌മോസ് മികവോടെ എത്തുന്ന സിനിമയ്ക്ക് ആദ്യ പതിപ്പിനെക്കാള്‍ 8:30 മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട്.

ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ ആയിരുന്നു. രൂപേഷിന്റെ അച്ഛനും സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്നയാളാണ്. അങ്ങനെയാണ് രൂപേഷിനെ സംവിധായകൻ ഭദ്രൻ കാണുകയും തോമസ് ചാക്കോയെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തത്.

സ്ഫടികം വീണ്ടും തിയേറ്ററുകള്‍ എത്തുമ്പോൾ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരന് പറയാനുള്ളത് ഇതാണ്. ‘സിനിമയിലോട്ട് കൈപിടിച്ച്‌ കൊണ്ടുവന്ന ഭദ്രന്‍ അങ്കിള്‍നോടും തോമസ് ചാക്കോയെ ഹൃദയത്തിലോട്ട് സ്വികരിച്ച ജനങ്ങളോടും, എനിക്ക് എന്നും നന്ദിയും കടപാടും ഉണ്ട്. 28 വര്‍ഷത്തിന് ശേഷം സ്ഫടികം ഒന്നും കൂടി നിങ്ങളുടെ മുമ്പിൽ, ഇന്ന് മുതല്‍.’-രൂപേഷ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button