GeneralLatest NewsNEWS

കരുണയുള്ള സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ​ഗോപി: സ്ഫടികം ജോർജ്

കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് നടൻ സ്ഫടികം ജോർജ്. സിനിമയ്ക്കപ്പുറം ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സുരേഷ് ​ഗോപി. നടന്റെ നല്ല മനസ്സിനെ പറ്റി നിരവധി പേർ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ​ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കവെയാണ് തനിക്ക് വയ്യാതെ കിടന്ന സമയത്തുള്ള സുരേഷ് ഗോപിയുടെ കരുതലിനെ കുറിച്ച് സ്ഫടികം ജോർജ് മനസ് തുറന്നത്.

താരത്തിന്റെ വാക്കുകൾ :

‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ​ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. ​സഹായ മനസ്ക്തയുള്ളയാളാണ്

രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആ​ഗ്രഹം’.

shortlink

Related Articles

Post Your Comments


Back to top button