മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് തേജസ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് അത്ര വിജയം കൈവരിക്കാനിയില്ല. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കങ്കണയും അണിയറ പ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രം കണ്ടതിന് ശേഷമുള്ള യോഗി ആദിത്യനാഥിന്റെ പ്രതികരണം എന്താണെന്ന് കങ്കണ വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലക്നൗവിലെ ലോക് ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു തേജസിന്റെ പ്രത്യേക പ്രദർശനം നടത്തിയത്. യോഗി ആദിത്യനാഥിന് പുറമേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സിനിമ കാണാൻ എത്തിയിരുന്നു. സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നും സിനിമ കണ്ടുകൊണ്ടിരിക്കെ യോഗി ആദിത്യനാഥ് കരഞ്ഞു പോയെന്നും പ്രദർശനത്തിന് ശേഷം കങ്കണ പ്രതികരിച്ചു. യോഗി ആദിത്യനാഥിന് സിനിമ ഏറെ ഇഷ്ടമായെന്നും ചിത്രത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചെന്നും താരം കൂട്ടിച്ചേർത്തു.
എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം നമ്മെ വിട്ട് പോയി: കിഷോർ സത്യ
‘സിനിമ കാണുമ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വികാരാധീനനായി. ഞങ്ങളെ പിന്തുണയ്ക്കുമെന്നും ദേശീയവാദികളെ സിനിമയുമായി ബന്ധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്,’ കങ്കണ പറഞ്ഞു.
Post Your Comments