GeneralLatest NewsNEWS

‘കാന്താര’വിശ്വാസവും പാരമ്പര്യവും നിലനിർത്തി ആഗോള തലത്തിലേക്ക് ഉയര്‍ന്നു: ഋഷഭ് ഷെട്ടിയെ അഭിനന്ദിച്ച്‌ മോദി

നമ്മുടെ നാടിന്‍റെയും നമ്മുടെ ജനങ്ങളുടെയും വിശ്വാസത്തിന്‍റെയും പാരമ്പര്യത്തിന്റെയും കഥകള്‍ നിലനിര്‍ത്തി നിര്‍മ്മിച്ച ‘ആഗോള’ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവില്‍ തിങ്കളാഴ്ച സിനിമാ താരങ്ങളും, കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മോദിയുടെ ഈ അഭിനന്ദനം. ഇതിനു മറുപടിയായി നരേന്ദ്ര മോദിയെ മഹാനായ നേതാവെന്ന താന്‍ വിളിക്കുമെന്നും, അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്നാല്‍ ലോകം തന്നെ തങ്ങളോടൊപ്പമാണ് എന്നാണര്‍ത്ഥം എന്നും ഋഷഭ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.

കാന്താര എന്ന സിനിമയെക്കുറിച്ച്‌ മോദിക്ക് അറിയാം. ‘നമ്മുടെ നാടിന്‍റെയും നമ്മുടെ ജനങ്ങളുടെയും വിശ്വാസത്തിന്‍റെയും പാരമ്പര്യത്തിന്റെയും കഥകള്‍ നിലനിര്‍ത്തി നിര്‍മ്മിച്ച സിനിമ ആഗോള തലത്തിലേക്ക് ഉയര്‍ന്നു’ എന്നാണ് അദ്ദേഹം കാന്താരയെ അഭിനന്ദിച്ച്‌ പറഞ്ഞത് .

അത് കേട്ടതില്‍ സന്തോഷമുണ്ടെന്നും കന്നഡ സിനിമയിലും ഇന്ത്യന്‍ സിനിമയിലും സംഭവിക്കുന്ന മാറ്റങ്ങളെ പറ്റി പോലും അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട് എന്നും ഋഷഭ് ഷെട്ടി പറഞ്ഞു. തന്‍റെ അടുത്ത പ്രോജക്ടിനെ കുറിച്ചും അദ്ദേഹത്തോട് പറഞ്ഞതായി ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.

‘പുതിയെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും പുരോഗമനപരമായ കര്‍ണ്ണാടകയെ സൃഷ്ടിക്കുന്നതിലും വിനോദ വ്യവസായത്തിനുള്ള പങ്കിനെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചത് പ്രചോദനാത്മകമാണ്. മികച്ച ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്നതില്‍ അഭിമാനമുണ്ട്. താങ്കളുടെ ദീര്‍ഘദൂര കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ക്ക് പ്രചോദനമാണ്. താങ്കളുടെ പ്രോത്സാഹനം എന്നാല്‍ ലോകം തന്നെ ഞങ്ങളോടൊപ്പമാണ് എന്നാണര്‍ത്ഥം. ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ മഹാനായ നേതാവെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം’ – മോദിയോടൊപ്പമുള്ള ചിത്രത്തിന്‍റെ കൂടെ കൂടിക്കാഴ്ചയെക്കുറിച്ച്‌ ഋഷഭ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button