GeneralLatest NewsNEWS

‘ഏകൻ’ ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു

ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘ഏകൻ’ ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു. ശവക്കുഴി കുഴിക്കുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയിൽ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടു ചേർത്തു നിർത്തി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകൻ.

അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു.

ബാനർ – ലാ ഫ്രെയിംസ്, രചന നിർമ്മാണം സംവിധാനം – നെറ്റോ ക്രിസ്റ്റഫർ, ഛായാഗ്രഹണം – പ്രശാന്ത്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – റോണി റാഫേൽ, കല- മണികണ്ഠൻ, ചമയം – അനിൽ നേമം, കോസ്റ്റ്യും – അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബേബി, സുനിൽകുമാർ, പ്രൊഡക്ഷൻ കൺട്രോളർ – വിവിൻ മഹേഷ്, സൗണ്ട് ഡിസൈൻ – എൻ ഷാബു, സൗണ്ട് റിക്കോർഡിംഗ് – ശ്രീകുമാർ, മിക്സിംഗ് – ആദർശ്, സ്‌റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ്സ്, പബ്ളിസിറ്റി & ഡിസൈൻസ് – എച്ച് & എച്ച് കമ്പനി, ട്രാവൻകൂർ ഒപ്പേറ ഹൗസ്, സ്റ്റിൽസ് – അനൂപ്, പിആർഓ- അജയ് തുണ്ടത്തിൽ.

shortlink

Post Your Comments


Back to top button