GeneralLatest NewsNEWS

‘സ്കൂൾ വാർഷിക ദിനാഘോഷത്തിൽ ഞങ്ങളുടെ സുന്ദരിക്കുട്ടി’ : പാപ്പുവിന്റെ ചിത്രം പങ്കുവച്ച് അമൃത

രാജസ്ഥാനി വേഷത്തിൽ നിൽക്കുന്ന പാപ്പുവിനൊപ്പം പങ്കാളി ഗോപി സുന്ദറിന്റെയും തന്റേയും ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷ്. സ്കൂൾ വാർഷിക ദിനത്തിൽ ന‍‍ൃത്തം അവതരിപ്പിക്കുന്ന മകൾ അവന്തികയുടെ വീഡിയോ ‘ സ്കൂൾ വാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ഞങ്ങളുടെ സുന്ദരിക്കുട്ടി’ എന്ന കുറിപ്പോടെയാണ് അമൃത പങ്കുവച്ചത്. വീഡിയോയിൽ രാജസ്ഥാനി നൃത്തം ചെയ്യുകയാണ് പാപ്പു എന്നു വിളിപ്പേരുള്ള അവന്തിക.

പാപ്പു അമ്മയെപ്പോലെ സ്മാർട്ട് ആണെന്നും നൃത്തം മനോഹരമായിട്ടുണ്ടെന്നുമൊക്കായണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. പാപ്പുവിന്റെ നൃത്ത വീഡിയോ കൂടാതെ മറ്റൊരു ചിത്രവും അമൃത പോസ്റ്റ് ചെയ്തു. രാജസ്ഥാനി വേഷത്തിൽ നിൽക്കുന്ന പാപ്പുവിനൊപ്പം അമൃതയും പങ്കാളി ഗോപി സുന്ദറുമുണ്ട് ആ ചിത്രത്തിൽ. ‘സ്കൂൾ വാർഷിക ദിനത്തിൽ ഞങ്ങളുടെ രാജസ്ഥാനി നർത്തകി!!’ എന്നാണ് ആ ചിത്രത്തിന് താഴെ അമൃത കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button