തെന്നിന്ത്യയിൽ ഇന്ന് വാണിജ്യ സിനിമകളിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നായികയാണ് രശ്മിക മന്ദാന. അല്ലു അർജുൻ ചിത്രം പുഷ്പയിലെ നായികാ വേഷത്തോട് കൂടി നടിയുടെ പ്രശസ്തി പാൻ ഇന്ത്യാ തലത്തിൽ ഉയർന്നിരിക്കുകയാണ്. ഇപ്പോൾ ബോളിവുഡിൽ നിന്നും രശ്മികയ്ക്ക് ഓഫർ വരുന്നുണ്ട്. 2016 ൽ കന്നഡ സിനിമയായ കിരിക് പാർട്ടിയിലൂടെ അരങ്ങേറ്റം കുറിച്ച രശ്മിക ചുരുങ്ങിയ വർഷത്തിനുള്ളിൽ നാഷണൽ ക്രഷ് എന്ന ലേബലിൽ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു.
ആർത്തവസമയത്ത് താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് രശ്മിക പ്രേമ ദി ജേർണലിസ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ആ സമയത്ത് തനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആണെന്നും ഒന്ന് നിൽക്കാനോ കിടക്കാനോ പറ്റാത്ത അവസ്ഥയാണെന്നുമാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ഈ ഇടയ്ക്ക് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ പറയുന്നത് സ്ത്രീകൾ ഉള്ളിൽ വേദന കൊണ്ട് നടക്കുന്നവരാണെന്ന്. ഞാനിങ്ങനെ വിചാരിക്കാറുണ്ട്, പീരീഡ് പെയിൻ സിമുലേറ്റർ പുരുഷന്മാർക്ക് കൊടുക്കണമെന്ന്. അവർ എങ്ങനെയാണ് പീരീഡ് പെയിൻ കൈകാര്യം ചെയ്യുന്നത് എന്നറിയാമല്ലോ. എനിക്കത് കിട്ടിയിരുന്നെങ്കിൽ ഞാനത് വാങ്ങി എന്റെ കൂട്ടുകാർക്ക് എല്ലാം കൊടുക്കും. ഇതാണ് ഞങ്ങൾ അനുഭവിക്കുന്ന വേദന എന്ന് പറയും. അപ്പോൾ അവരുടെ റിയാക്ഷൻ എനിക്കൊന്ന് കാണണം. കാരണം അത്രയ്ക്ക് വിഷമമാണ് ആ സമയത്ത് നമ്മൾ അനുഭവിക്കുന്നത്.
എല്ലാ സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ചില ആളുകൾക്ക് തീരെ വേദനയുണ്ടാവില്ല. കുറച്ചു ദിവസം മുന്നേ എനിക്ക് ഒന്ന് നിൽക്കാൻ പോലും പറ്റിയിരുന്നില്ല. നിൽക്കാനോ കിടക്കാനോ എനിക്ക് പറ്റുന്നില്ലാരുന്നു. എന്റെ അമ്മയ്ക്ക് ഈ ദിവസങ്ങളിൽ വേദന ഉണ്ടാകാറില്ല. എല്ലാ സ്ത്രീകൾക്കും ഉള്ളതല്ലേ നീയെന്തിനാണ് ഇതിൽ പരാതിപ്പെടുന്നത് എന്നാണ് ചോദിക്കുക. ‘അമ്മ ലക്കിയാണ്. കാരണം ഈ വേദന സഹിക്കേണ്ടി വരുന്നില്ല. പക്ഷെ എനിക്കങ്ങനെയല്ല. ആർക്കും ഈ വേദന കാണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ’.
Post Your Comments