GeneralLatest NewsNEWS

24 മണിക്കൂറും ഒരുത്തിയെ കണ്‍വിന്‍സ് ചെയ്ത് പോകുക എന്നത് നടക്കുന്ന കാര്യമല്ല, ഒരു സമാധാനം കിട്ടില്ല : ഷൈന്‍

എന്റെ ജീവിതത്തില്‍ ഞാന്‍ ആരെയും വളച്ചിട്ടില്ല എന്നെ വളച്ചിട്ടുണ്ട്, ആകെ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളു അതോടെ എനിക്ക് മതിയായി

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടനാണ് ഷൈന്‍. ക്രിസ്റ്റഫറാണ് ഷൈനിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബൂമറാംഗ് ആണ് ഷൈനിന്റെ റിലീസിന് എത്തുന്ന പുതിയ ചിത്രം. പ്രണയം ഇതിവൃത്തമാക്കിയിട്ടുള്ള ചിത്രമാണ് ബൂമറാംഗ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഷൈന്‍ ഇപ്പോള്‍. പ്രസ് മീറ്റില്‍ സിനിമയെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് തന്റെ പ്രണയങ്ങളെ കുറിച്ച് ഷൈന്‍ ടോം ചാക്കോ സംസാരിച്ചത്.

താരത്തിന്റെ വാക്കുകൾ :

‘ഒരുപാട് പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്ന കഥാപാത്രങ്ങളുണ്ടാകുമല്ലോ അങ്ങനെയൊരു കഥാപാത്രമാണിത്. ഉദാഹരണത്തിന് ബോയിങ് ബോയിങ് പോലെയൊക്കെയുള്ള ഒന്ന്. ഒരു കാലത്ത് ആണുങ്ങള്‍ക്ക് എത്രവേണെങ്കിലും പ്രേമിക്കാം പിന്നാലെ നടക്കാം എന്നൊക്കെ ആയിരുന്നല്ലോ. സ്ത്രീകള്‍ക്ക് അത് പറ്റില്ലല്ലോ. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ വളക്കുന്നവനെയല്ലേ കേമന്‍ എന്ന് പറഞ്ഞിരുന്നത്. തെറ്റായ ധാരണയാണ് അത്.

എന്റെ ജീവിതത്തില്‍ ഞാന്‍ ആരെയും വളച്ചിട്ടില്ല, എന്നെ വളച്ചിട്ടുണ്ട്. വളച്ചിട്ടില്ല, വളഞ്ഞിട്ടേയുള്ളു. ആകെ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളു. അതോടെ എനിക്ക് മതിയായി. 24 മണിക്കൂറും ഒരുത്തിയെ കണ്‍വിന്‍സ് ചെയ്ത് മുന്നോട്ട് പോകുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച്‌ നടക്കുന്ന കാര്യമല്ല. എന്നെ തന്നെ എനിക്ക് കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല. പിന്നെ എന്തിനാണ് വേറെ ഒരാളെ കൂടെ കണ്‍വിന്‍സ് ചെയ്ത് വഴി തെറ്റിക്കുന്നത്. അവിടെയും ഇവിടെയും ഒരു സമാധാനം കിട്ടില്ല. പ്രണയം അഞ്ച് മിനിറ്റില്‍ അവസാനിക്കുകയാണെങ്കില്‍ സുഖം’.

shortlink

Related Articles

Post Your Comments


Back to top button