GeneralLatest NewsNEWS

അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയര്‍ച്ചകളിലേക്ക് പോകേണ്ടിയിരുന്നയാള്‍ : സുബിയെ ഓര്‍ത്ത് മോഹന്‍ലാല്‍

അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയര്‍ച്ചകളിലേക്ക് പോകേണ്ടിയിരുന്നയാളായിരുന്നു സുബിയെന്നും വേര്‍പാട് വേദനിപ്പിക്കുന്നുവെന്നും മോഹന്‍ലാല്‍. കൊച്ചി രാജഗിരി ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുബി. കരള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍‌ന്ന് കരള്‍‌ മാറ്റിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു താരത്തിന്‍റെ അന്ത്യം.

‘നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവര്‍ന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയര്‍ച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍’- മോഹന്‍ലാല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button