GeneralLatest NewsNEWS

ടൈംമിങ്ങ് തെറ്റിയതോടെ എനിക്ക് മാറാന്‍ സാധിച്ചില്ല, ലാലിൻറെ ചവിട്ട് കൊണ്ട് ബോധംക്കെട്ട് വീണു: പുന്നപ്ര അപ്പച്ചന്‍

ഒരുവിധം എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്നാണ് പുന്നപ്ര അപ്പച്ചന്‍. ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങള്‍, പലതവണ തനിക്കങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം. വിയ്‌നാറ്റം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിൽ ശരിക്കും ഇടി കിട്ടിയിരുന്നതായിട്ടാണ് നടന്‍ പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘ഒരുവിധം എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണ്. വിയ്‌നാറ്റം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിലാണ്. അന്ന് ശരിക്കും ഇടി കിട്ടി. ഷോര്‍ട്ട് എടുക്കുന്ന കൃത്യ സമത്ത് മാറി കൊടുത്തില്ലെങ്കില്‍ ചവിട്ട് ശരീരത്തിനിട്ട് തന്നെ കിട്ടും. അങ്ങനെയാണ് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നുമൊരു ചവിട്ട് കൊള്ളുന്നത്. പിന്‍ഗാമി എന്ന സിനിമയിലെ ഒരു സീനില്‍ മോഹന്‍ലാല്‍ എന്നെ ചവിട്ടുകയാണ്. ടൈംമിങ്ങ് തെറ്റിയതോടെ എനിക്ക് മാറാന്‍ സാധിച്ചില്ല. ഇതോടെ ലാലിന്റെ ചവിട്ട് എന്റെ നെഞ്ചില്‍ തന്നെ കൊണ്ടു. നല്ലൊരു ചവിട്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ബോധംക്കെട്ട് വീണു.

അദ്ദേഹത്തിന് ഷെയര്‍ ഉള്ള കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. അപ്പച്ചന്‍ എനിക്ക് പ്രിയപ്പെട്ട ആളാണ്, കാര്യമായ ചികിത്സ കൊടുക്കണമെന്ന് ലാല്‍ ആശുപത്രിക്കാരോട് പറഞ്ഞിരുന്നു. അന്ന് ഇസിജി ഒക്കെ എടുത്ത് നോക്കി, ഏകദേശം അന്നത്തെ കാലത്ത് ഒന്‍പതിനായിരം രൂപ എങ്ങാനും ആശുപത്രിയിലെ ഒരു ദിവസത്തെ ബില്‍ ആയി. പക്ഷേ എന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിയില്ല. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ലാല്‍ അങ്ങനൊരു സഹായം ചെയ്തത്.

ശക്തി എന്ന സിനിമയിലും ഇതുപോലൊരു സംഭവമുണ്ടായി. ആ ചിത്രത്തില്‍ പലിശ പിരിക്കുന്ന ആളാണ് ഞാന്‍. അന്ന് ലാല്‍ ശരിക്കും ഇടിച്ചു. ആ സമയത്ത് ഞാന്‍ കുറേ അഡ്ജസ്റ്റ്‌മെന്റ് ചെയ്തിരുന്നു. എന്നാല്‍ ഫറോക് കോളേജിന് അടുത്ത് നിന്നും ഒരു പുഴയിലേക്ക് എന്നെ വലിച്ചെറിയുന്നൊരു സീനുണ്ട്. ആ പുഴയില്‍ കുറേ കുറ്റിയൊക്കെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.’

shortlink

Post Your Comments


Back to top button