GeneralLatest NewsNEWS

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക്: സന്തോഷം പങ്കുവച്ച് മുക്ത

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുളള തന്റെ വരവ് ആരാധകരുമായി പങ്കുവച്ച് നടി മുക്ത. അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയിച്ചതിന് ശേഷമാണ് മുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മറ്റ് ഭാഷകളിലും താരം സജീവമാകാന്‍ തുടങ്ങി. തമിഴില്‍ വിശാലിനൊപ്പം അഭിനയിച്ച ‘ താമരഭരണി’ എന്ന ചിത്രത്തിലെ കറുപ്പാന കയ്യാലെ എന്ന പാട്ട് കേരളത്തിലും തമിഴ്‌നാട്ടിലും ഒരേ പോലെ ഹിറ്റായിരുന്നു.

പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും കിയാര എന്ന് പേരുളള ഒരു പെണ്‍കുഞ്ഞും ഉണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം സീരിയലുകളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമായിരുന്നു.

ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വിനീത് നായകനായ കുരുവി പാപ്പ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കുളള തന്റെ വരവ് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മുക്ത. തന്നെ സപ്പോര്‍ട്ട് ചെയ്ത ഭര്‍ത്താവ് റിങ്കുവിനും മകള്‍ കിയാരയ്ക്കും നന്ദി എന്നും പറഞ്ഞാണ് കുരുവി പാപ്പയുടെ പോസ്റ്ററുകള്‍ താരം പങ്കുവെച്ചത്. നിരവധി പേരാണ് മുക്തയ്ക്ക് ആശംസകള്‍ അറിയിച്ച്‌ കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button