GeneralLatest NewsNEWS

ഇവർക്കെന്ത് അവകാശമുണ്ട് ഇങ്ങനെ പറയാൻ, ഒരു നെ​ഗറ്റീവ് കമന്റിനും മറുപടി നൽകാറില്ല: പാർവതി

ജ​ഗതി ശ്രീകുമാറിന്റെ ഫോട്ടോ പങ്കുവെക്കുമ്പോൾ വരുന്ന നെ​ഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിച്ച് മകൾ പാർവതി. പപ്പയുടെ കൂടെ ഫോട്ടോ പോസ്റ്റ് ചെയ്‌താൽ കമന്റും ലൈക്കും കിട്ടാനാണെന്ന് പറയുമെന്നാണ് സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നത്.

പാർവതിയുടെ വാക്കുകൾ :

‘ഞാനും പപ്പയും കൂടി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താലും കമന്റും ലൈക്കും കിട്ടാനാണെന്ന് പറയും. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല, അദ്ദേഹം ഒരു കലാകാരനാണ്. അദ്ദേഹത്തെക്കുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്’ ‘അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലും എന്റെ പേജിലുമാണെങ്കിൽ ഫോട്ടോയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. അവർക്കതറിയാൻ അവകാശമുണ്ട്. കലാകാരൻമാർ തനിയെ വളരുന്നതല്ല. പബ്ലിക്കാണ് അവരെ കൊണ്ട് വരുന്നത്. പബ്ലിക്കാണ് ഏതാണ് നല്ല പടമെന്ന് തീരുമാനിക്കുന്നത്. നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും അപകടം വന്നാൽ പബ്ലിക്കിന് ചോദിക്കാനുള്ള അവകാശവുണ്ട്. നമ്മൾ അങ്ങനെയാണ് നോക്കുന്നത്. എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഓണത്തിന് അച്ഛന് അമ്മ വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് താഴെ വന്ന കമന്റ് ആ തള്ളയ്ക്ക് ഇഷ്ടമില്ലാതെ വായിൽകുത്തിക്കേറ്റുന്നു എന്നായിരുന്നു. ഇവർക്കെന്ത് അവകാശമുണ്ട് ഇങ്ങനെ പറയാൻ.

ഞാനൊന്നും മൈൻഡ് ചെയ്യാറില്ല. ഒരു നെ​ഗറ്റീവ് കമന്റിനും മറുപടി നൽകാറില്ല. അത് പത്ത് ആളുകൾ വേറെ കാണും, അങ്ങനെ ലൈക്കുണ്ടാക്കാനിരിക്കുന്ന ആളുകളാണ്. എനിക്ക് നല്ല പോലെ അറിയാം എന്റെ പപ്പയെ എങ്ങനെയാണ് നോക്കുന്നതെന്ന്. കുഞ്ഞുപിള്ളാരെ പോലെയാ നോക്കുന്നത്. എന്റമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നത്. പുള്ളി നല്ല പോലെ ഇരുന്നപ്പോഴും വാരിക്കൊടുത്തിട്ടുണ്ട്. പപ്പ കഴിക്കുമ്പോൾ ഞങ്ങൾക്കും ഒരുരുള തരും. ഞങ്ങളിപ്പോഴും മീൻ കറി വെച്ചാൽ ചട്ടിക്കകത്ത് ചോറ് വാരിയിട്ട് അമ്മ എനിക്കും പപ്പയ്ക്കും എല്ലാവർക്കും വാരിക്കൊടുക്കും. അതൊരു സ്നേഹമാണ്’

ഈ നെ​ഗറ്റീവ് കമന്റുകൾ വായിച്ചിട്ട് അമ്മയ്ക്ക് വിഷമമായിരുന്നു. പതിനായിരം നല്ല കമന്റുകൾക്കിടയിലായിരിക്കും ഒന്നോ രണ്ടോ ചൊറി കമന്റുകൾ വരുന്നത്. അത് അവ​ഗണിക്കുക. പപ്പ മുമ്പ് സോഷ്യൽ മീഡിയയുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു. ഇപ്പോൾ ഞങ്ങൾ ഓരോ വീഡിയോകളൊക്കെ കാണിക്കും. പപ്പയുടെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നത് ഞാനാണ്. ജ​ഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന പേരിൽ എന്റെ സഹോദരൻ കൾച്ചറൽ ആക്ടിവിറ്റികൾ നടത്തുന്നുണ്ട്’.

 

shortlink

Related Articles

Post Your Comments


Back to top button