GeneralLatest NewsNEWS

എല്ലാവരും തരുന്നത് ഞങ്ങളുടെ അന്നമാണ്, തിരിച്ച് നല്‍കുന്നതും അത് പോലെ ആയിരിക്കണം : സംയുക്ത വിഷയത്തില്‍ മഞ്ജു പിള്ള

സംയുക്തയ്‌ക്കെതിരെ ഉയര്‍ന്ന വ്യാപകമായ നെഗറ്റീവ് കമന്റുകളോടും ട്രോളുകളോടും പ്രതികരിച്ച് നടി മഞ്ജു പിള്ള. ‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി സംയുക്ത പങ്കെടുക്കാത്തത് വിവാദമായിരുന്നു. പ്രമോഷന് വേണ്ടി വിളിച്ചപ്പോള്‍ താനിപ്പോള്‍ 35 കോടിയുടെ പാന്‍ ഇന്ത്യന്‍ സിനിമകളാണ് ചെയ്യുന്നത് എന്നാണ് സംയുക്ത പറഞ്ഞത്. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ നിര്‍മ്മാതാവും സംയുക്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘ഓ മൈ ഡാര്‍ലിംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഈ വിഷത്തില്‍ നടി പ്രതികരിച്ചത്.

താരത്തിന്റെ വാക്കുകൾ :

‘ഒരു അമ്മയ്ക്ക് എല്ലാ മക്കളും ഒരു പോലെയാണ്. എല്ലാരും തരുന്നത് ക്യാരക്ടറാണ്, എല്ലാവരും തരുന്നത് കാശ് ആണ്. എല്ലാവരും തരുന്നത് ഞങ്ങളുടെ അന്നമാണ്. അങ്ങനെ ആവുമ്പോള്‍ തിരിച്ച് നമ്മള്‍ നല്‍കുന്നതും അത് ഒരുപോലെ തന്നെയായിരിക്കണം. ഒരു സിനിമ പൂര്‍ത്തിയാകാന്‍ ചായ തരുന്ന പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധാകന്‍ ആയാലും ക്യാമറ മാന്‍ ആയാലും അഭിനേതാക്കള്‍ ആയാലും എല്ലാവരും ഇടുന്നത് ഒരേ ഏഫേര്‍ട്ട് ആണ്. അവിടെ വലുപ്പ ചെറുപ്പം ഇല്ല’.

 

shortlink

Related Articles

Post Your Comments


Back to top button