GeneralLatest NewsNEWSSocial Media

ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ പോസിറ്റീവ് റെസ്‌പോണ്‍സ് മാത്രമേ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നുള്ളൂ: ഹോട്ട് ലുക്കില്‍ മാളവിക

മലയാളി നായികമാര്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ആക്രമിക്കുന്ന ആളുകള്‍ തനിക്ക് പിന്തുണ നല്‍കുന്നത് ഒരുപക്ഷേ താന്‍ മറ്റ് ഭാഷകളില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുന്നതുകൊണ്ടാകാം എന്ന് മാളവിക മോഹനൻ. മലയാളി നായികമാര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ പതിവായപ്പോഴും തനിക്ക് പ്രേക്ഷകരില്‍ നിന്നും പോസിറ്റീവായ പ്രതികരണങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് താരം പറയുന്നത്.

പൊതുവെ മലയാളി നായികമാര്‍ ഹോട്ട് ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ മടിക്കുന്നവരാണ്. ഒരുപക്ഷേ നമ്മുടെ ശീലങ്ങളുടെ ഭാഗമായോ സൈബര്‍ ആക്രമണങ്ങളെ ഭയന്നോ ഒക്കെയാവാം ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.

എന്നാല്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ ഇന്ന് മാളവികയെ വെല്ലാന്‍ മറ്റൊരു നായിക ഇല്ലാതിരുന്നിട്ടു കൂടി തനിക്ക് പോസിറ്റീവ് റെസ്‌പോണ്‍സ് മാത്രമേ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നുള്ളൂ എന്നാണ് താരം പറയുന്നത്. ഓരോ ഫോട്ടോഷൂട്ടും ആരാധകരെ അമ്പരപ്പിക്കുന്ന ഓരോ പരീക്ഷണമാണ് മാളവികയ്ക്ക്. താരത്തിന്റെ കൂടുതല്‍ ചിത്രങ്ങളും ഗ്ലാമറസായുള്ളവയാണ്.

മലയാളത്തില്‍ നിന്നാണ് മാളവിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് താരത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുകളുള്ളത്. പയ്യന്നൂരില്‍ ജനിച്ച് ബോംബെയില്‍ പഠനം പൂര്‍ത്തിയാക്കിയ താരം കരിയര്‍ ആരംഭിക്കുന്നതും അവിടെ നിന്നാണ്. അഭിനയ ജീവിതത്തിനു മുന്‍പും അതിന് ശേഷവുമെല്ലാം മാളവിക സജീവമായി നില്‍ക്കുന്ന മറ്റൊരു മേഖലയാണ് മോഡലിംഗ്.

ഗ്ലാമറസ് വേഷത്തിലെത്തുമ്പോള്‍ വിമര്‍ശിക്കുന്ന രീതി മാറിവരുകയാണ്, അതിനെ വളരെ പോസിറ്റീവായി ആസ്വദിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നുണ്ട് ഇപ്പോള്‍. ശീലങ്ങളില്‍ നിന്നെല്ലാം ഇപ്പോള്‍ ഇവിടെയും മാറ്റങ്ങള്‍ വരുന്നുണ്ട്. പുത്തന്‍ തലമുറയിലെ താരങ്ങള്‍ ഗ്ലാമറസ് ചിത്രങ്ങല്‍ പങ്കുവെയ്ക്കുമ്പോള്‍ അവയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും മാളവിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button