GeneralInterviewsLatest NewsNEWS

ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴി കേള്‍ക്കേണ്ടി വന്നു, സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി: രേവതി സമ്പത്ത്

മീടു ആരോപിച്ചതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ വരെ തന്റെ ശത്രുക്കളായി മാറി എന്ന് നടി രേവതി സമ്പത്ത്. നടന്‍ സിദ്ദിഖ് അടക്കം 14 പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയാണ് രേവതി . മീടു ആരോപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം മാറി നിന്നിരുന്നു. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു എന്ന് പറഞ്ഞിരിക്കുകയാണ് രേവതി ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍.

താരത്തിന്റെ വാക്കുകൾ :

അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഞാൻ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാന്‍ കൊള്ളില്ല, ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴിയും കേള്‍ക്കേണ്ടി വന്നു. മൂന്ന് സിനിമയാണ് മീ ടുവിന് ശേഷം നഷ്ടപ്പെട്ടത്.

ഈയ്യടുത്ത് തലശ്ശേരിയില്‍ വച്ച് സദാചാര പൊലീസിങ് നേരിട്ടപ്പോള്‍ ഞാന്‍ പോലീസില്‍ ഒരു പരാതി നല്‍കി. ഒരു കാര്യവുമുണ്ടായില്ല. ഇവിടെ മരിച്ചാല്‍ മാത്രമേ വ്യവസ്ഥിതി അനങ്ങുകയുള്ളൂ. ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാല്‍ എന്തൊക്കെ നോട്ടം നേരിടണം’.

shortlink

Related Articles

Post Your Comments


Back to top button