CinemaLatest News

ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗിക്കേണ്ട, വിശ്വാസം വ്യക്തിപരമാകുമ്പോൾ ശാസ്ത്രം തൊഴിലിടമാണ്; ഹരീഷ് പേരടി

ശാസ്ത്രത്തിന് ആരാധകരെ ആവിശ്യമില്ല, ശാസ്ത്രത്തിന് ശാസ്ത്രം പഠിക്കുന്നവരെ മാത്രം മതി

ചാന്ദ്രയാൻ ദൗത്യം വിജയത്തിലെത്തിച്ച ഐഎസ്ആർ ഒ ചെയർമാൻ ഇ സോമനാഥിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗിക്കേണ്ട, വിശ്വാസം വ്യക്തിപരമാകുമ്പോൾ ശാസ്ത്രം തൊഴിലിടമാണ് എന്ന വ്യക്തമായി പറഞ്ഞതിനാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാനെ ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യത്തിന്റെ ..നമ്മുടെ ഇന്ത്യയുടെ ISRO ചെയർമാൻ ഇ.സോമനാഥൻ സാർ. വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു, വിശ്വാസം വ്യക്തിപരമായ ഇടമാണ്..ശാസ്ത്രം എന്റെ തൊഴിൽ പരമായ ഇടമാണ്, രണ്ടും രണ്ടാണെന്ന്.

അതായത് ഉത്തമൻമാരെ..കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗിക്കേണ്ടെന്ന്..അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന്, ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാവേണ്ടെന്ന്, യുക്തിവാദിയായാൽ ശാസ്ത്രഞ്ജനാവില്ലെന്ന്, യുക്തിവാദവും ശാസ്ത്രവും രണ്ടാണെന്ന്.

സ്വയം സോഷ്യലിസ്റ്റ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ പുരോഗമനവാദിയെന്നോ വിശേഷിപ്പിച്ചാൽ ശാസ്ത്രഞ്ജനാവില്ലെന്ന്..നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ രാഷ്ട്രീയവും ശാസ്ത്രവും രണ്ടാണെന്ന്, ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിന് ആരാധകരെ ആവിശ്യമില്ലെന്ന് ശാസ്ത്രത്തിന് ശാസ്ത്രം പഠിക്കുന്നവരെ മാത്രം മതിയെന്ന്.

ശാസ്ത്രത്തിന്റെ നന്മ ജാതി,മത, ദേദമന്യേ എല്ലാവർക്കുമുള്ളതാണെന്ന്..സോമനാഥൻ സാർ ഈ ശാസ്ത്രിയ വിശകലനം നമ്മുടെ നാടിന് ആവിശ്യമാണ്, നന്ദി, ശാസ്ത്രം ജയിക്കട്ടെ.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button