GeneralLatest NewsMovie GossipsNEWS

‘കേറിപ്പിടിച്ച സിദ്ധാ‍ർത്ഥിന്റെ കരണത്തൊന്ന് പൊട്ടിക്കണം, അത് ഞങ്ങളുടെ ആ​ഗ്രഹമാണ്’: സുമിത്രയോട് ആരാധകർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ സിദ്ധാർത്ഥ് വിവാഹം കഴിച്ചത് മുതൽ സിദ്ധാർത്ഥിന്റെ തകർച്ചയാണ് കാണാനാകുന്നത്. ആദ്യ ഭാര്യ സുമിത്ര ഇപ്പോൾ രണ്ടാം വിവാഹം കഴിച്ചത് സിദ്ധാർത്ഥിന് സഹിക്കാനായിട്ടില്ല. രോഹിത്തുമായുള്ള സുമിത്രയുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർക്കാനുള്ള ശ്രമത്തിലാണ് സിദ്ധാർഥ് ഇപ്പോൾ.

ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ പുറത്തുവന്നതോടെ ആരാധകർ സിദ്ധാർത്ഥിന്റെ തനിസ്വരൂപം ഇനിയെങ്കിലും സുമിത്രയ്ക്ക് മനസിലായില്ലേ എന്നാണ് ചോദിക്കുന്നത്. സുമിത്രയ്ക്ക് രോഹിത്ത് നക്ലൈസ് വാങ്ങി കൊടുക്കുന്നത് കണ്ട് അസൂയ മൂത്ത് നിൽക്കുന്ന സിദ്ധാർത്ഥിനെ പ്രമോയിൽ കാണാം. അത് കണ്ട് സഹിക്കാനാവാതെ അശ്ലീലമായി സംസാരിക്കുന്നതും കേൾക്കാം. സുമിത്രയോട് തട്ടിക്കയറുന്ന സിദ്ധാർത്ഥും ചുട്ടമറുപടി നൽകുന്ന സുമിത്രയെയും പ്രമോയിൽ കാണാം.

ഇതിനിടെ കൈയ്യിൽ കയറി സിദ്ധാർത്ഥ് പിടിയ്ക്കുന്നതും അത് കണ്ട് കൊണ്ട് രോഹിത്ത് വരുന്നതും ആണ് പ്രമോയിൽ കാണുന്നത്. അപ്പോൾ തന്നെ തിരിഞ്ഞ് നിന്ന് സിദ്ധാർത്ഥിന്റെ കരണം നോക്കി സുമിത്രയോ രോഹിത്തോ ഒന്ന് പൊട്ടിക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. അടുത്ത എപ്പിസോഡിൽ സുമിത്രയുടെ കൈ സിദ്ധാർത്ഥത്തിന്റെ കരണത്തിരിക്കണം എന്നാണ് ആരാധകർ ആവേശത്തോടെ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button