GeneralLatest NewsMollywoodNEWSWOODs

ഭര്‍ത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും: സഹോദരിമാരെ ആലോചിച്ച്‌ തീരുമാനിക്കുവെന്ന് ഷുക്കൂർ

ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങള്‍ നഷ്ടപ്പെടും.

തന്റെ മൂന്നു പെണ്‍മക്കള്‍ക്കുവേണ്ടിയാണ് ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിച്ചതെന്നു നടൻ ഷുക്കൂർ വക്കീൽ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ വിമര്‍ശനവുമായി മതമേലധികാരികള്‍ രംഗത്തെത്തി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഷുക്കൂര്‍ വക്കീല്‍ പങ്കുവച്ച കുറിപ്പാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്നതല്ല എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഭര്‍ത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടാന്‍ ഇതു കാരണമാകും എന്നു ഷുക്കൂര്‍ പറയുന്നു.

read also: ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ കഴിഞ്ഞാല്‍ അറിഞ്ഞൂടെ അത് ബലാത്സംഗമാണെന്ന്? മീ ടൂ തുറന്നുപറച്ചിൽ കാപട്യം: അലൻസിയർ

ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ്

സ്പഷ്യല്‍ മാര്യേജ് ആക്‌ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല .
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവര്‍ വീണ്ടും SMA വകുപ്പ് 15 പ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ ..
1. ഭര്‍ത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങള്‍ നഷ്ടപ്പെടും.
3 ഭര്‍ത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല , എന്നാല്‍ Cr PC 125 ബാധകമാകും .
സഹോദരിമാരെ ആലോചിച്ച്‌ തീരുമാനിക്കുക.

shortlink

Post Your Comments


Back to top button