AwardsGeneralMollywoodNEWSOscarWOODs

തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെത്, നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നുവെന്ന് ഉണ്ണിമുകുന്ദൻ

നിങ്ങള്‍ തിമിംഗലം തന്നെയാണ്

മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഹോളിവുഡ് നടന്‍ ബ്രണ്ടന്‍ ഫ്രേസറിനു ആശംസകളുമായി നടൻ ഉണ്ണിമുകുന്ദൻ. ഡാറന്‍ അരൊനോഫ്‌സ്‌കൈ സംവിധാനം ചെയ്ത ദി വെയില്‍ എന്ന സിനിമയിലെ അമിതഭാരത്താല്‍ പ്രശ്‌നം അനുഭവിക്കുന്ന അധ്യാപകന്റെ റോളാണ് താരത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അതിന് ഫ്രേസറിന്റേതായിരിക്കും എന്നാണ് ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

read also: ‘ഇനിയൊരു സത്യം പറയട്ടെ, ‘നാട്ട് നാട്ട്’ ഒരു അറുബോറൻ പാട്ടാണ്: ഇത് ആശാരിമാരുടെ വിജയം’- ശ്രീജിത്ത് പെരുമന

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെയായിരിക്കു. നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു. ഓസ്‌കര്‍ അവാര്‍ഡിന് ആശംസകള്‍. നിങ്ങള്‍ ഈ ഷോയും ഹൃദയങ്ങളും കീഴടക്കി. നിങ്ങള്‍ തിമിംഗലം തന്നെയാണ്. നിങ്ങളുടെ ടാര്‍സനെ സ്‌നേഹിക്കുകയും വെയിലിലെ നിങ്ങളുടെ പ്രകടനത്തെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്നുള്ള സ്‌നേഹമാണ് ഇത്. ഞങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷ നിറച്ചതിന് നന്ദി

shortlink

Related Articles

Post Your Comments


Back to top button