GeneralLatest NewsNEWSSocial Media

എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും തെറ്റാണ്, വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു : കങ്കണ

തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നും, തന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നതെന്നും നടി കങ്കണ റണാവത്ത്. തന്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങള്‍ തെറ്റാണ് എന്നാണ് കങ്കണ പറയുന്നത്. മാര്‍ച്ച് 23ന് ആണ് തന്നെ ജന്മദിനമെന്നും എന്നാല്‍ മാര്‍ച്ച് 20ന് ആണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത് എന്നുമാണ് കങ്കണ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നത്. 36-ാം ജന്മദിനമാണ് കങ്കണ ആഘോഷിക്കാനൊരുങ്ങുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം :

‘വിക്കിപീഡിയ പൂര്‍ണ്ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എന്റെ ജന്മദിനം, ഉയരം അല്ലെങ്കില്‍ പശ്ചാത്തലം തുടങ്ങി എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റാണ്…എത്ര തിരുത്തിയാലും അത് വീണ്ടും തെറ്റിച്ച് കൊടുക്കുകയാണ്…”

എന്റെ പിറന്നാള്‍ മാര്‍ച്ച് 20ന് ആണെന്ന് കരുതി മാധ്യമങ്ങളും, റേഡിയോ ചാനലുകളും ഫാന്‍സ് ക്ലബ്ബുകളും ആശംസകള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ അതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷെ വിക്കിപീഡിയ മാര്‍ച്ച് 20 എന്ന് പറയുന്നതു കൊണ്ട് പലരും ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ്. വിക്കിപീഡിയ മുഴുവന്‍ തെറ്റാണ്’.

 

shortlink

Related Articles

Post Your Comments


Back to top button