BollywoodGeneralLatest NewsNEWSWOODs

ജിമ്മിൽ നടനു നേരെ ആക്രമണം, നിരവധി തവണ കുത്തേറ്റു

ബാന്‍ഡേജുകള്‍ കൊണ്ട് മൂടി നടന്റെ ചിത്രം ആശുപത്രി പുറത്തു വിട്ടിട്ടുണ്ട്

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യവെ നടന് കുത്തേറ്റു. പഞ്ചാബി-ബോളിവുഡ് നടന്‍ അമന്‍ ധലിവാളിന് ആണ് അജ്ഞാതന്റെ കുത്തേറ്റത്. ഒരാള്‍ ജിമ്മിലേക്ക് വന്ന് നടനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

read also: ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘3 ഡേയ്സ്’: തീയേറ്റർ പ്ലേ ഒടിടിയിൽ വിജയകരമായി പ്രദർശനം തുടരുന്നു

യുഎസിലെ 3685 ഗ്രാന്‍ ഒയാക്‌സിലുള്ള പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മിലാണ് രാവിലെ 9.20 ഓടെ ആക്രമണം നടന്നത്. നടന് നിരവധി തവണ കുത്തേറ്റിട്ടുണ്ട്. നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാന്‍ഡേജുകള്‍ കൊണ്ട് മൂടി നടന്റെ ചിത്രം ആശുപത്രി പുറത്തു വിട്ടിട്ടുണ്ട്. നടന്റെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ജോധാ അക്ബര്‍’, ‘എക് കുഡി പഞ്ചാബ് ദി’, ‘വിര്‍സ’ എന്നീ സിനിമകളിൽ വേഷമിട്ട നടനാണ് അമന്‍ ധലിവാള്‍.

shortlink

Post Your Comments


Back to top button