GeneralLatest NewsNEWSSocial MediaVlog

കേരളത്തില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ അലമ്പായിരുന്നു, ഞാൻ ഒന്നും അല്ലെന്ന് മനസിലാക്കിയത് ഇവിടെ വന്നപ്പോഴാണ്: പേളി മാണി

അവതാരക, അഭിനേത്രി, വ്ലോ​ഗർ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളി കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. യുട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കിടാറുള്ള പേളി പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പഴയ കോളജ് ഓർമകൾ പൊടി തട്ടിയെടുക്കുന്ന, തന്റെ കോളേജ് കാലത്തെ വിശേഷങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പേളിയാണ് പുതിയ വീഡിയോയിൽ കാണാൻ കഴിയുക.

വാക്കുകൾ വിശദമായി :

‘കുറച്ച് വ്യത്യസ്തമായ എപ്പിസോഡാണ്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് കോളജ് ജീവിതമാണ്. സിലബസിനപ്പുറത്ത് ജീവിതത്തെക്കുറിച്ച് കുറെ പാഠങ്ങള്‍ പഠിച്ച സ്ഥലമാണ്. ജീവിതത്തില്‍ ഞാന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് എന്നെ കാണിച്ച് തന്ന കോളേജാണ്. കേരളത്തില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഭയങ്കര അലമ്പായിരുന്നു. ക്രൈസ്റ്റില്‍ വന്ന് ഒരുവര്‍ഷം കഴിഞ്ഞതും ഞാന്‍ സൈലന്റായി. ഞാന്‍ നല്ല പാട്ടുകാരിയും ഇംഗ്ലീഷ് സംസാരിക്കുന്ന ആളൊക്കെയാണെന്നൊക്കെയായിരുന്നു കരുതിയത്. ഇവിടെ എത്തിയപ്പോള്‍ എല്ലാവരും നല്ല സ്മാര്‍ട്ട്. ഞാനൊന്നും ഒന്നും അല്ലെന്ന് മനസിലാക്കിയത് ഇവിടെ വന്നപ്പോഴാണ്. കുറേ പഠിക്കാനുണ്ടെന്ന് മനസിലാക്കി. വിട്ടുകൊടുക്കാതെ പഠിച്ച് മുന്നേറി. ടീച്ചേഴ്‌സും പിള്ളേരുമൊക്കെ നല്ല സപ്പോര്‍ട്ടീവായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും കോളജിലെത്തിയിരിക്കുകയാണ്. കോളജിനകത്ത് വേണോ അതോ പുറത്ത് മതിയോ താമസ സൗകര്യം എന്ന് അവരെന്നോട് ചോദിച്ചിരുന്നു. കോളജിനകത്ത് തന്നെ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ച സമയവും സ്ഥലങ്ങളുമൊക്കെ ഓര്‍ത്തെടുക്കാമല്ലോ. അങ്ങനെയാണ് ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചത്. കോളജ് ക്യാംപസിനകത്ത് ഗസ്റ്റുകള്‍ വരുമ്പോള്‍ നിര്‍ത്തുന്ന സ്ഥലമാണ് ഇത്. ഇവരുടെ മീഡിയ ഫെസ്റ്റിലേക്കാണ് എന്നെ ക്ഷണിച്ചിട്ടുള്ളത്. ഒരുപാട് സ്റ്റേജുകളില്‍ നിന്നിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്തൊരു ഫീലിംഗ്‌സാണ് മനസില്‍. പഠിച്ചിരുന്ന സമയത്ത് താമസിച്ചിരുന്ന പിജിയിലും പേളി പോയിരുന്നു. എനിക്കൊരു കൊച്ചായി എന്ന് പറഞ്ഞിട്ട് അവര്‍ക്കൊന്നും വിശ്വാസം വന്നില്ല’.

 

shortlink

Related Articles

Post Your Comments


Back to top button