GeneralLatest NewsNEWSTV Shows

സുരേഷേട്ടനൊപ്പം ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്, ലാലേട്ടന്റെ വിളി കേട്ട് വണ്ടറടിച്ചു പോയിട്ടുണ്ട്: അരുൺ ഗോപൻ

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഗായകനാണ് അരുണ്‍ ഗോപന്‍. സുരേഷ് ഗോപിയും മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് അരുൺ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍. സുരേഷ് ഗോപിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകള്‍ ആയിരുന്നു താനും അമൃതയുമൊക്കെ എന്നാണ് അരുൺ പറയുന്നത്.

വാക്കുകൾ വിശദമായി:

ആ ഷോയില്‍ സുരേഷേട്ടന് ഒരുപാട് ഇഷ്ടമുള്ള ആളുകള്‍ ആയിരുന്നു ഞാനും അമൃതയുമൊക്കെ. ഞാനും സുരേഷേട്ടനുമൊക്കെ ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. വീട്ടിലൊക്കെ പോയിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്നേഹമൊക്കെയാണ്. സിനിമയില്‍ കാണുന്ന പോലുള്ള മാനറിസം തന്നെയൊക്കെയാണ്. രാധിക ചേച്ചിയൊക്കെ സ്റ്റാര്‍ സിംഗറിന്റെ വലിയ ആരാധകരായിരുന്നു. ആ സമയത്ത് വലിയ താരങ്ങള്‍ ഉള്‍പ്പെടെ കാണുന്ന ഷോ ആയിരുന്നു അത്.

ചിത്ര ചേച്ചി എന്നെ കണ്ട് ‘അരുണ്‍’ എന്നൊക്കെ വിളിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. ഒരിക്കെ ലാലേട്ടനെ കൊണ്ട് ഞങ്ങളുടെ ബാന്‍ഡിന്റെ പ്രമോഷന്‍ ചെയ്യിക്കാന്‍ ഇവിടം സ്വര്‍ഗമാണിന്റെ ലൊക്കേഷനില്‍ പോയി. അവിടെ ഒരുപാട് പേര്‍ അതുപോലെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എന്റടുത്ത് വന്നിട്ട് അദ്ദേഹം ‘എന്താണ് അരുണേ’ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വണ്ടറടിച്ചു പോയിട്ടുണ്ട്.’

 

shortlink

Post Your Comments


Back to top button