Movie GossipsNEWS

സ്മിതയുടെ മൃതശരീരത്തിൽ പോലും മാദകത്വം കണ്ടു, പോസ്റ്റ്‌മോർട്ടത്തിന് എത്തിച്ചപ്പോൾ പീഡിപ്പിക്കപ്പെട്ടിരിക്കാം- രംഗനാഥൻ

ചെന്നൈ: തമിഴകത്തെ ഞെട്ടിച്ച് ബയിൽവൻ രംഗനാഥന്റെ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചാ വിഷയം. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണിയായിരുന്നു സിൽക്ക് സ്മിത. ഇവരുടെ മരണം ആരാധകരെ ഞെട്ടിച്ചിരുന്നു. സ്മിതയുടെ ജീവിതം പോലും സിനിമ  ആയിരുന്നു. വിദ്യാബാലൻ ആയിരുന്നു സ്മിതയായി വന്നത്. സ്മിതയുടെ മാദക സൗന്ദര്യം സ്ത്രീകൾക്ക് പോലും അസൂയ ഉളവാക്കുന്ന തരത്തിൽ ആയിരുന്നു.

ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗങ്ങളില്ലാത്ത സിനിമകളെപ്പറ്റി തെന്നിന്ത്യയ്ക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം.  എന്നാലിപ്പോൾ തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ സിൽക്കിൻ്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളതാണ് ബയിൽവൻ രംഗനാഥൻ.

മോർച്ചറി കിടക്കയിൽ പോലും സിൽക്കിനെ വെറുതെവിട്ടില്ല എന്നും, പോസ്റ്റുമോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല എന്നുമാണ് ഇയാൾ പറയുന്നത്. പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അത്തരം വൃത്തിഹീനമായ ഇടത്തിൽ നിൽക്കാനാവില്ല എന്നതാണ്. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്.

സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.

സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയിൽ കൺകുളിർക്കെ കണ്ട അംഗലാവണ്യങ്ങളിൽ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സിൽക്ക് സ്മിതയുടെ അംഗലാവണ്യങ്ങൾ നിറഞ്ഞ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു.

മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും പറയുകയാണ് ബയിൽവൻ രംഗനാഥൻ. എന്നാൽ പലരും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

മോർച്ചറി ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണ് രംഗനാഥന്റെ വാക്കുകൾ എന്ന് ഇവർ പറയുന്നു. കൂടാതെ സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്നവർക്കേ ഇത്തരത്തിലുള്ള ചിന്തകൾ വരൂ എന്നും ഇവർ പറയുന്നു. എന്നാൽ ഇയാൾ തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറായിട്ടില്ല. താൻ ഇത് പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും  ബയിൽവൻ രംഗനാഥൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button