GeneralLatest NewsMollywoodNEWSWOODs

ഒരു ഞായറാഴ്ച വെറുതെ കുളമായി അത്രതന്നെ, ഇതെന്ത് കളി ? സന്തോഷ് പണ്ഡിറ്റ്

ഈ പരാജയത്തിൽ ഇന്ത്യ സ്വയം പഴിക്കുക

സോഷ്യൽ മീഡിയയിൽ സജീവമായ സന്തോഷ് പണ്ഡിറ്റ് ഇന്ന് നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന മത്സരത്തെക്കുറിച്ചുള്ള നിരീക്ഷണവുമായി എത്തിയിരിക്കുകയാണ്. വെറും 117 ലിൽ എല്ലാവരും പുറത്ത് ആകുന്ന ദയനീയമായ കാഴ്ച. ഒരു ഞായറാഴ്ച വെറുതെ കുളമായി എന്ന് സോഷ്യൽ മീഡിയയിൽ പണ്ഡിറ്റ് കുറിച്ചു.

read also: ശരീരത്ത് തൊട്ടാല്‍ എനിക്ക് ദേഷ്യം വരും, മുഖം നോക്കാതെ പ്രതികരിക്കും : നടി ദിവ്യ

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

ഇതെന്ത് കളി ?
നിങ്ങളുടെ ഒരു ഞായറാഴ്ച വെറുതെ കുളമായി അത്രതന്നെ…
രണ്ടാം ഏകദിനത്തിൽ ഇന്ത്യ നാണവും മാനവും കെട്ട് ഓസ്ട്രേലിയയൊട് 10 വിക്കറ്റിന് തകർന്ന്.
ഇതോടെ പരമ്പര (1-1) ആയി..

Starc ജി യുടെ തീ പാറുന്ന left arm swing bowling (5 wicket) , കൂടെ Abbott ജി, Ellis ജി കൂടെ കൈ കോർത്തപ്പോൾ നമ്മുടെ സൂപ്പർ താരങ്ങൾ ആയുധം വെച്ച് കീഴടങ്ങുന്ന, വെറും 117 ലിൽ all out ആകുന്ന ദയനീയമായ കാഴ്ച … പാവം Axar Patel ജി പതിവ് പോലെ 29* അടിച്ചു കൂടെ ആളില്ലാതെ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു .

മറുപടിയിൽ Australia തകർപ്പൻ ഫോമിൽ നിൽകുന്ന M മാർഷ് ജി 36 പന്തിൽ നിന്നും നേടിയ 66* , T Head ജി വെറും 30 പന്തിൽ 51* റൺസിൻ്റെ മികവിൽ ഓസ്ട്രേലിയ നല്ല കിടിലൻ തുടക്കം കിട്ടി വെറും വിക്കറ്റ് ഒന്നും പോവാതെ 11 ഓവറിൽ 121 അടിച്ച് കൂട്ടി ഇന്ത്യക്ക് എതിരെ 10 wicket ജയം നേടി.

ഷമി ജി, സിറാജ് ജി , പാണ്ഡ്യ ജി അടക്കം എല്ലാ മഹാന്മാരും 11 over ഇടയിൽ വയറു നിറച്ച് അടി വാങ്ങി എന്നു സാരം…
ശ്രേയസ് അയ്യർ ജിയെ മിസ്സ് ചെയ്യുന്നു.. നാലാം നമ്പറിൽ അങ്ങേരു കിടു ആയിരുന്നു… രോഹിത് ജി കുറച്ചു കൂടി ബാറ്റിങ്ങിൽ സ്ഥിരത കാണിക്കുക .

ഈ പരാജയത്തിൽ ഇന്ത്യ സ്വയം പഴിക്കുക… റൺസ് ഒഴുകുന്ന പിച്ചിൽ over defensive ആയി കളിച്ചതും, left arm swing bowling kandu പേടിച്ചതും പാരയായി.. അടുത്ത കളി ജയിച്ചേ പറ്റൂ.. അല്ലെങ്കിൽ പരമ്പര അവർ കൊണ്ട് പോകും…
ആദ്യം ഫീൽഡ് ചെയ്യാനുള്ള Australia തീരുമാനം കൈയ്യടി അർഹിക്കുന്നു..
(വാൽ കഷ്ണം.. സ്ഥിരതയോടെ എല്ലാ ഫോർമാറ്റിലും കളിക്കുന്ന Axar Patel ജി യെ നാലാമൻ ആയി ഇറക്കുക. ശ്രേയസ് അയ്യർ ജിക്ക് പകരക്കാരൻ ആയി Sanju ജിക്ക് അവസരം കൊടുക്കാമായിരുന്നു..)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button