CinemaGeneralLatest NewsNEWS

ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം: രാമസിംഹൻ അബൂബക്കർ

മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ച്‌ വികൃതമാക്കിയെന്ന് രൂക്ഷ വിമർശനം. സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയാണ് ഈ പെയിന്റടിച്ചത്. ഇതിനെതിരെ സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. തിരുമാന്ധാംകുന്ന് ഒരു മാതൃകയാക്കി ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം എന്ന് രാമസിംഹൻ പരിഹസിക്കുന്നു.

‘എന്റെ ക്ഷേത്രത്തിന്റെ നിറം എന്തായിരിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നിടത്ത് ഞാൻ തീർന്നു. തിരുമാന്ധാംകുന്ന് ഒരു മാതൃകയാക്കി ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം. നട്ടെല്ല്? കാരണം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ സംഘാടക സമിതിയിലെ ആദ്യ 6 പേരിൽ 5 പേരും മുസ്ളീം വിഭാഗത്തിലേ ആളുകളാണ്‌. 2023ലെ പൂരം സംഘാടനക് സമിതിയുടെ ഭാരവാഹികളാണ്‌ ഈ ലിസ്റ്റിൽ. ഇതിൽ ഒന്നാമതായി വരുന്നത് എം.പി ആയ അബ്ദുൾ സമദ് സമദാനി, രണ്ടാമതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, മൂന്നാമതായി വരുന്നത് ഷഹർബാൻ, 5മതായി വരുന്നത് സായിറ ടീച്ചർ…. എത്ര മതേതരമായാണ്‌ ക്ഷേത്ര ചടങ്ങുകളിൽ അന്യ മത വിഭാഗക്കാർ എത്തുന്നതും അവർ ക്ഷേത്ര പൂരം നടത്തിപ്പിന്റെ തലപ്പത്ത് എത്തുന്നതും എന്നതും മലപ്പുറത്തേ വിശേഷങ്ങളാണ്‌’, രാമസിംഹം പരിഹസിക്കുന്നു.

അതേസമയം, മലപ്പുറത്തെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടമാണ് പച്ച പെയിന്റ് അടിച്ച്‌ വികൃതമാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്കാരം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. വിഷയത്തില്‍ ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button