GeneralKollywoodLatest NewsNEWSWOODs

ഇത് കോഴിയോ അതോ കാക്കയോ: കെഎഫ്‌സിക്കെതിരെ വിമർശനവുമായി നടി വനിത

തനിക്ക് നല്‍കിയ ചിക്കന്‍ കഷ്ണം വളരെ ചെറുതാണെന്നും വനിത

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തെന്നിന്ത്യൻ താരമാണ് വനിത വിജയകുമാര്‍. തമിഴ് ബിഗ് ബോസിൽ മത്സരാർത്ഥിയായ വനിത നാല് വിവാഹങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ, അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെഎഫ്‌സിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി.

ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്‌സിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ തനിക്ക് ലഭിച്ച കെഎഫ്‌സി ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് വനിത വിജയകുമാറിന്റെ പരാതി ടിറ്റ്വറിലൂടെയാണ് പരാതിയുമായി വനിത രംഗത്ത് എത്തിയത്.

read also: വരുമാനത്തിന്റെ നല്ലൊരുഭാഗവും അവർ എടുത്തു, തന്നെ വഞ്ചിച്ചു : നടി മീനാക്ഷി

വിമാനതാവളത്തിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്നും തനിക്ക് നല്‍കിയ ചിക്കന്‍ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും ചോദിച്ച വനിതാ ഇത് കോഴിയാണോ അതോ കാക്കയാണോ എന്നും തന്റെ ട്വീറ്റില്‍ കുറിച്ചു. തനിക്ക് ലഭിച്ച ചിക്കന്‍റെ ഫോട്ടോകളും താരം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ മറുപടിയുമായി കെഎഫ്‌സി രംഗത്ത് എത്തി. താരത്തിന് ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കെഎഫ്‌സി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button