Coming SoonLatest NewsMovie Gossips

അമല ഷാജിയെ കാണാൻ കാത്തിരുന്നവർക്ക് നിരാശ! അമ്പിളി ദേവിയും ഇല്ല, ബിഗ് ബോസിനകത്തേക്ക് കയറിയ 18 പേർ ഇവർ

മലയാളം ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങൾ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസിൽ എത്തുകയെന്നറിയാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അമല ഷാജി, അമ്പിളി ദേവി തുടങ്ങിയവർ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇവർ വീടിനുള്ളിലേക്ക് കയറിയിട്ടില്ലെന്നാണ് സൂചന. നിലവിൽ 18 പേരാണ് ഷോയിൽ പങ്കെടുക്കാനായി വീടിനുള്ളിലേക്ക് പോയിരിക്കുന്നത്.

ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അഖിൽ മാരാർ, വിഷ്ണു ജോഷി, വൈബർ​ഗുഡ് ദേവു, മനീഷ കെ.എസ്, ജുനൈസ് വി.പി, സാ​ഗർ സൂര്യ, നാദിറ മെ​ഹ്റിൻ, ആഞ്ചലീന മരിയ, ലച്ചു ​ഗ്രാം, റനീഷ റഹ്മാൻ, ഷിജു, റിനോഷ് ജോർജ്, സെറീന, ആലിയ, ​ഗോപിക ​ഗോപി എന്നിവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാർഥികൾ.

ഇന്ന് വൈകിട്ട് ഏഴ് മണി മുതലാണ് ബി​ഗ് ബോസ് സീസൺ ഫൈവ് ലോഞ്ചിങ് എപ്പിസോ‍ഡ് സംപ്രേഷണം ചെയ്ത് തുടങ്ങുക. കഴിഞ്ഞ സീസണിൽ വൈൽഡ് കാർഡ് ഉൾപ്പടെ ഇരുപത് പേരാണ് മത്സരിച്ചത്. അതിൽ‌ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ബാറ്റിൽ ഓഫ് ദി ഒർജിനൽസ്… തീ പാറും എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസിന്റെ ടാ​ഗ് ലൈൻ. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബി​ഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തിനാല് മണിക്കൂറും ഷോ കാണാനാകും.

shortlink

Related Articles

Post Your Comments


Back to top button