CinemaLatest NewsMovie Gossips

‘ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ തോന്നും, ശക്തമായി തിരിച്ചുവരും’: റോബിൻ രാധാകൃഷ്ണൻ

ഏതാനും ദിവസത്തെ ശ്രീലങ്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. റോബിൻ തന്നെയാണ് കൊച്ചിയിൽ തിരിച്ചെത്തിയ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം ​ഗയ്ഡിനും റോബിൻ നന്ദി പറയുന്നു. ‘ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും. പോരാടും. ശക്തമായി തിരിച്ചുവരും. ഒരിക്കലും കൈവിടില്ല’, എന്നാണ് ഒരു വീഡിയോ പങ്കുവച്ച് റോബിൻ കുറിച്ചിരിക്കുന്നത്.

റോബിന്റെ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റ് ചെയ്യുന്നത്. സ്വന്തം ആരാധകരെ തന്നെ ഹേറ്റേഴ്സ് ആക്കിയ ആളാണ് റോബിൻ എന്നാണ് ചിലർ പറയുന്നത്. നിലവിൽ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ കൂടാതെ, നിയമപരമായ ചില സംഭവങ്ങളും റോബിൻ അലട്ടുന്നുണ്ട്. റോബിന്‍ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട് പൊലീസില്‍ പരാതി നൽകിയത് ഇതിലൊന്നാണ്.

യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ശാലു പേയാട് ഉന്നയിച്ചിരുന്നു. ഇതിനെതിരെ റോബിന്‍റെ പ്രതിശ്രുത വധു ആരതി പൊടി കഴിഞ്ഞ ദിവസം ഷാലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരായ ഭീഷണികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശാലു റോബിനെതിരെ പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button