GeneralLatest NewsNEWSTV Shows

അമ്മാവന്മാരെ കഷണങ്ങളാക്കി കോഴിക്കൂട്ടില്‍ ഇട്ടു, മുസ്ലീം മതം സ്വീകരിച്ച്‌ അമ്മായി: തുറന്ന് പറഞ്ഞ് വിക്രമന്‍ നായര്‍

അമ്മയെ അവര്‍ അടുക്കളയുടെ പിറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി

പ്രഫഷനല്‍ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകൻ നടന്‍ വിക്രമന്‍ നായര്‍ വിടവാങ്ങി. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനാണ് തിരശീല വീണത്. സിനിമകളെ വെല്ലുന്ന ജീവിത അനുഭവങ്ങൾ വിക്രമൻനായർ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.

വിക്രമന്‍ നായര്‍ തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത് ഇങ്ങനെ, ‘ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളായിരുന്നു അമ്മ വെള്ളയ്‌ക്കാംപടി തറവാട്ടില്‍ ജാനകിയമ്മ . ലഹളക്കാലത്ത് അമ്മയുടെ രണ്ട്‌ അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടില്‍ ഇട്ടു. അന്നു രാത്രിതന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടി. വലിയ ഉരുളിപോലുള്ള പാത്രത്തില്‍ കയറി പുഴ കടന്ന് ഏതൊക്കെയോ ഗ്രാമങ്ങളിലാണ് പലരും ചെന്നെത്തിയത്.

read also: കുളത്തില്‍ ഒരുമിച്ചു നീരാടി ലച്ചുവും മിഥുനും: ‘കുറേ സദാചാരക്കുരു പൊട്ടും’ എന്ന് സോഷ്യൽ മീഡിയ

‘വര്‍ഷങ്ങള്‍ കടന്നുപോയി, ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടില്‍ പോകുമായിരുന്നു. അമ്മയെ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്കിറങ്ങി വരും. ചായയും പലഹാരങ്ങളും അവര്‍ ഞങ്ങള്‍ക്കു തരും. ഒരിക്കല്‍, അമ്മയെ അവര്‍ അടുക്കളയുടെ പിറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനകത്ത് ചെറിയൊരു അലമാരയുണ്ട്. അത് തുറന്നപ്പോള്‍ ഉള്ളില്‍ ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ. അത് നോക്കി അവര്‍ അമ്മയോട് പറഞ്ഞു: ‘ഞാന്‍ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളെ.’ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ അമ്മയോ ട് ചോദിച്ചു: ‘ആരാണമ്മേ അവര്‍?’ ലഹളക്കാലത്ത് തറവാട്ടില്‍ നിന്ന്‌ ഒളിച്ചോടിയ ഒരു അമ്മായിയാണവരെന്നും ജീവഭയം കാരണം മുസ്ലിം മതം സ്വീകരിച്ച്‌ ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതാണെന്നും അമ്മ പറഞ്ഞു. അവരുടെ പേര് അമ്മിണിയമ്മ എന്നായിരുന്നുവത്രേ. മതം മാറിയപ്പോള്‍ ആമിനയെന്നായി. അമ്മ വിവരിച്ച ആ ജീവിതം ഇപ്പോഴും അരങ്ങിലെത്താത്ത ഒരു നാടകമായി എന്റെ മനസ്സില്‍ തറഞ്ഞുകിടപ്പുണ്ട്. ‘ വിക്രമന്‍ നായര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button