BollywoodCinemaLatest NewsWOODs

ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന് വില്ലനായി സാക്ഷാൽ ജൂനിയർ എൻടിആർ; പൊടിപാറിക്കാൻ വാർ 2

ജൂനിയറിന്റെ സാന്നിധ്യം വാർ 2 ചിത്രത്തിന്റെ സാധ്യതകൾ കൂട്ടുമെന്നാണ് കണക്കുകൂട്ടലുകൾ

ചടുലമായ നൃത്തം കൊണ്ടും, അഭിനയം കൊണ്ടും ലോകമെങ്ങും ആരാധകരുള്ള ബോളിവുഡ് നടനാണ് ഹൃതിക് റോഷൻ. 2019 ൽ പുറത്തിറങ്ങിയ വാർ എന്ന യാഷ് ചിത്രം ഹൃതിക്കിന്റെ വമ്പൻ ഹിറ്റുകളിലൊന്നാണ്. യാഷ് രാജിന്റെ സ്പൈ യൂണിവേഴ്സലിലുള്ള ചിത്രമാണ് വാർ.

ആയോധന കലയിൽ അ​ഗ്ര​ഗണ്യനായ ടൈ​ഗർ ഷെറോഫായിരുന്നു ഹൃതിക്കിന്റെ കൂടെ വാർ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. പുറത്തെത്തുന്ന റിപ്പോർട്ടുകളനുസരിച്ച് യാഷ് രാജ് വാർ ടുവിന്റെ പണിപ്പുരയിലാണെന്നാണ് അനുമാനം. വൻ ഹിറ്റായ വാർ, വാർ ടു എന്ന പേരിൽ തന്നെയായിരിക്കും അടുത്ത ഭാ​ഗവും എത്തുക എന്നും വാർത്തകളുണ്ട്.

തെലുങ്കിലെ സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിനെയാണ് ഹൃതിക്കിന് വില്ലനായി പരി​ഗണിച്ചിരിക്കുന്നതെന്നാണ് വാർത്തകൾ. തെലുങ്കിലെ ഏറ്റവും മൂല്യമുള്ള നടൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ജൂനിയർ. അയൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ ടുവിൽ അഭിനയിക്കാൻ ജൂനിയർ എൻടിആറും സമ്മതം മൂളിയതായാണ് വാർത്തകൾ.

ഇതോടെ ആർആർആർ എന്ന ബോക്സോഫീസ് ഹിറ്റ് ചിത്രത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച ജൂനിയറിന്റെ സാന്നിധ്യം വാർ 2 ചിത്രത്തിന്റെ സാധ്യതകൾ കൂട്ടുമെന്നാണ് കണക്കുകൂട്ടലുകൾ. സൗത്ത് ഇന്ത്യയിലടക്കം വാർ 2 വിന് ഏറെ പ്രേക്ഷകരെ ലഭിക്കാനും ഈ കാസ്റ്റിം​ങിലൂടെ സാധിക്കും.

 

shortlink

Related Articles

Post Your Comments


Back to top button