GeneralLatest NewsMollywoodNEWSWOODs

നദികളിൽ സുന്ദരി യമുന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വാട്ടർ മാൻമുരളി അവതരിപ്പിക്കുന്ന ഈ ചിത്രം സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് നിർമ്മിക്കുന്നത്.

വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം മലബാറിന്റെ നേർ രേഖകൂടിയാണ്. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന്, സോഹൻ സീനുലാൽ, രാജേഷ് അഴീക്കോടൻ, അനീഷ് ഗോപാൽ, താസി ആമി, ദേവരാജൻ കോഴിക്കോട്, ശരത് ലാൽ, ഭാനുമതി പയ്യന്നൂർ, പാർവണാ രേവതി, ഉഷ പയ്യന്നൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

READ ALSO: ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് മോഹന്‍ലാല്‍

മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഫൈസൽ അലി.
എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ
കലാസംവിധാനം – അജയൻ മങ്ങാട്.
കോസ്റ്റ്യും ഡിസൈൻ. – സുജിത് മട്ടന്നൂർ
മേക്കപ്പ് -ജയൻ പൂങ്കുളം.
അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രജിൻ ജെസ്സി .
ഫിനാൻസ് കൺട്രോളർ – അഞ്ജലി നമ്പ്യാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺടോളർ – സജീവ് ചന്തിരൂർ.

shortlink

Related Articles

Post Your Comments


Back to top button