BollywoodCinemaLatest News

ന​ഗ്നത സഹിക്കാനാകില്ല; ഒടിടി കണ്ടന്റുകൾക്ക് സെൻസറിംങ് വേണമെന്ന് നടൻ സൽമാൻ ഖാൻ

അശ്ലീലവും ന​ഗ്നതയും അമിതമായി കാണിക്കുന്നുവെന്നാണ് പരാതി

ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ദിനംപ്രതി നിരവധി പരാതികളാണ് ലഭിയ്ക്കുന്നത്. അനാവശ്യമായ അശ്ലീലതയും ന​ഗ്നതയും അമിതമായി കാണിക്കുന്നുവെന്നാണ് പരാതി.

കുട്ടികളടക്കം ഒടിടി പ്ലാറ്റ്ഫോമിന്റെ കാഴ്ച്ചക്കാരാണ് എന്നതിനാൽ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് കേന്ദ്രത്തെയടക്കം സമീപിച്ചത്.

എന്നാലിപ്പോൾ സാക്ഷാൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. ഒടിടിയിൽ എത്തുന്ന എല്ലാ കണ്ടന്റുകൾക്കും സെൻസറിംങ് നിർബന്ധമായി ഏർപ്പെടുത്തണം എന്നാണ് താരം ആവശ്യപ്പെടുന്നത്.

ഒടിടിയിൽ വെറും അശ്ലീലത നിറഞ്ഞവ കാണിക്കാൻ‍ തുടങ്ങിയത് രാം​ഗോപാൽ വർമ്മയാണെന്നും 1989 മുതൽ സിനിമാ രം​ഗത്തുണ്ടെന്നും ഇത്തരം കണ്ടന്റുകൾ താൻ ചെയ്തിട്ടില്ലെന്നും സൽമാൻ ഖാൻ വ്യക്തമാക്കി.

മൊബൈൽ ഫോണുകൾ കുട്ടികൾ കൂടുതലായി ഉപയോ​ഗിക്കുന്നതിനാൽ സെൻസറിംങ് അത്യാവശ്യമാണെന്നും നടൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button