BollywoodCinemaLatest NewsWOODs

നടി അമീഷ പട്ടേൽ നിയമ കുരുക്കിൽ: നടത്തിയത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും വെട്ടിപ്പും

വഞ്ചനാ കുറ്റം, ഭീഷണിപ്പെടുത്തൽ, ചെക്ക് ബൗൺസ് എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിരിയ്ക്കുന്നത്

ബോളിവുഡ് സൗന്ദര്യറാണി അമീഷ പട്ടേൽ നിയമ കുരുക്കിൽ. നടിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് റാഞ്ചി കോടതി. അമീഷക്കും ബിസിനസ് പാർ‌ട്ണർ കുനാലിനുമെതിരെയാണ് ചെക്ക് കേസിൽ വാറണ്ട് വന്നിരിയ്ക്കുന്നത്.

ജാർഖണ്ഡിൽ നിന്നുള്ള അജയ് കുമാർ സിം​ഗ് എന്ന വ്യക്തിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. അമീഷ പട്ടേലിനും പങ്കാളിക്കും എതിരെ വഞ്ചനാ കുറ്റം, ഭീഷണിപ്പെടുത്തൽ, ചെക്ക് ബൗൺസ് എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിരിയ്ക്കുന്നത്.

സമൻസ് അയച്ചിട്ടും അമീഷയോ അവരുടെ അഭിഭാഷകനോ കോടതിയിൽ ഹാജരായിരുന്നില്ല. ദേസി മാജിക് എന്ന സിനിമ നിർമ്മിക്കാനും അതിന്റെ പ്രമോഷൻ വർക്കുകൾക്കുമായി 2.5 കോടി തുകയാണ് നിർമ്മാതാവിൽ നിന്ന് കൈപ്പറ്റിയത്.

2013 ൽ സിനിമ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും ഇതുവരെ പൂർത്തിയായില്ല. പണം പലിശ സഹിതം തിരികെ നൽകുമെന്നും നടി പറഞ്ഞിരുന്നു. അതും പാലിച്ചില്ല. അവസാനമാണ് നിയമ നടപടിയിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments


Back to top button