BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSUncategorizedWOODs

പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ ‘വീര രാജ രാജ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

ചെന്നൈ: മണിരത്നത്തിൻ്റെ ഡ്രീം പ്രൊജക്റ്റായ ‘പൊന്നിയിൻ സെൽവൻ’ എന്ന ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2’ വിലെ രണ്ടാമത്തെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് എആർ റഹ്മാൻ സംഗീതം നൽകി ശ്രീനിവാസും, ശ്വേതാ മോഹനും ആലപിച്ച ‘വീര രാജ രാജ ധീരാ ശൂര ധീര, വീഴാ ചോള വീര, പൂർണ ലോകം വാഴാം’ എന്ന ഗാനമാണ് പുറത്ത് വിട്ടത്.

ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ തരംഗമായിരിക്കയാണ്. ജയം രവി അവതരിപ്പിക്കുന്ന അരുൾമൊഴി വർമ്മൻ (പൊന്നിയിൻ സെൽവൻ), ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് എന്നാണ് വീഡിയോ നൽകുന്ന സൂചന.

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ ഏപ്രിൽ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും . ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണക്കാർ.

shortlink

Related Articles

Post Your Comments


Back to top button