GeneralLatest NewsNEWSTV Shows

ബിഗ് ബോസില്‍ ട്വിസ്റ്റ് !!ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി ഹനാന്‍, അതൃപ്തിയോടെ സഹ താരങ്ങൾ

ദേവുവിനോട് തനിക്ക് ഹനാനെ ഇഷ്ടമായില്ലെന്ന് റെനീഷ പറയുന്നു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 5 ൽ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയായ ഹനാന്‍. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഹനാന്റെ വരവ്.

ഹനാന്റെ ഗെയിം പ്ലാന്‍ എന്താണ്, എങ്ങനെയാണെന്ന് നോക്കുകയാണ് സഹ മത്സരാർത്ഥികൾ. റോഷ്, ഏയ്ഞ്ചലീന്‍, ഗോപിക, മനീഷ, അഖില്‍ മാരാര്‍, ജുനൈസ് തുടങ്ങിയവരോട് ഹനാന്‍ അടുപ്പം കാണിക്കുകയും ചിലരോട് അകലം കാണിക്കുകയും ചെയ്തത് ചർച്ചയാകുകയാണ് ഇപ്പോൾ. ഹനാനോട് റെനീഷ ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് ചോദിച്ചിരുന്നു. എന്നോട് കാപ്പിയാണോ ചായയാണോ എന്ന് ചോദിച്ചയാള്‍ക്കാണ് പണി വരുന്നതെന്നായിരുന്നു ഹനാന്റെ മറുപടി.

read also: ‘റോബിനെ സ്നേഹിച്ചത് എന്റെ തെറ്റാണ്, താങ്കളെ വിറ്റ് തിന്നാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല’ : ആരോപണവുമായി ആരാധകൻ

ഈ പ്രതികരണം റെനീഷയെ ചൊടിപ്പിച്ചിരിക്കുകയാണ്. ദേവുവിനോട് തനിക്ക് ഹനാനെ ഇഷ്ടമായില്ലെന്ന് റെനീഷ പറയുന്നുണ്ട്. ഹനാന്‍ തന്നെയും അവഗണിച്ചുവെന്നും ഹനാന് നെഗറ്റീവ് വൈബാണെന്നും അഭിപ്രായം ഉയരുന്നുണ്ട് ദേവു, സെറീന, ലച്ചു, നാദിറ, റെനീഷ തുടങ്ങിവർ ഹനാനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button