നിരവധി സീരിയലുകളിലും സിനിമകളിലും തിളങ്ങിയ, മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് ശരത് ദാസ്. 1993 മുതൽ അഭിനയ രംഗത്ത് സജീവമാണ് ശരത് ദാസ്.
ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളെയാണ് നടൻ അനശ്വരമാക്കിയത്. നടനും അവതാരകനുമായി ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും അഭിനേത്രി ഗോപികയും തമ്മിലുള്ള വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു.
പ്രണയ വിവാഹമാണോ എന്നാണ് പലരും തിരക്കിയത്, എന്നാൽ വീട്ടുകാർ വഴി ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നാണ് ഇരുവരും മറുപടി നൽകിയത്. അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഈ ഫോട്ടോസ് എടുക്കുമ്പോൾ, എനിക്കും അറിയില്ലായിരുന്നു ,നിങ്ങൾ രണ്ടുപേരും ഈ “സന്തോഷരഹസ്യം” ഉള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് നടൻ ശരത് ദാസ് കുറിച്ചത്.
കുറിപ്പ് വായിക്കാം
പ്രിയ ജി പി & ഗോപിക, അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഈ ഫോട്ടോസ് എടുക്കുമ്പോൾ, എനിക്കും അറിയില്ലായിരുന്നു, നിങ്ങൾ രണ്ടുപേരും ഈ “സന്തോഷരഹസ്യം” ഉള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്ന്.
Post Your Comments