GeneralLatest NewsMollywoodNEWSWOODs

ശ്രീനാഥ് ഭാസിയും ലാലും ഒന്നിക്കുന്ന പുതിയ ചിത്രം മെയ് 25ന് ചിത്രീകരണം ആരംഭിക്കും

ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ഷൂട്ടിംഗിന് ഒരുങ്ങുന്നു. പ്രൊഡക്ഷൻ നമ്പർ1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, ലാൽ, രവീണ രവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആതിര, മേധ പല്ലവി എന്നിവരും മുഖ്യ കഥാപാത്രങ്ങളാവുന്നു. സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ ലാൽ, സൈജു കുറുപ്പ്, സലീം കുമാർ, അഭിജ, വിജയകുമാർ, രാജേഷ് ശർമ്മ തുടങ്ങിവരും അഭിനയിക്കുന്നു. മെയ്‌ അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

read also: ‘അവർ വീട്ടിൽ വേണ്ടുവോളം കിടന്നുറങ്ങട്ടെ.. ആരും ഉണർത്താൻ പോകണ്ട. അവരുടെ ഫോണിൽ വിളിക്കുകയും വേണ്ട.’ ഷിബു ജി സുശീലൻ

സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, പ്രൊജക്റ്റ്‌ ഡിസൈനർ: സ്റ്റീഫൻ വല്യാറ, സംഗീതം: വരുൺ ഉണ്ണി, ആർട്ട്‌ : പ്രദീപ്‌ എം.വി, മേക്കപ്പ്: പ്രദീപ്‌ ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംങ്: ബി.സിക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button