CinemaLatest News

പ്രശസ്ത നടനെ മരിച്ച നിലയിൽ കണ്ടെത്തി

അവസരങ്ങൾ കുറഞ്ഞതിനാൽ നിരാശയിലായിരുന്നു നടൻ

പ്രശസ്ത ടെലിവിഷൻ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടകയിലെ നെലമം​ഗലയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കന്ന‍ഡ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനയ ലോകത്ത് നിന്ന് അവസരങ്ങൾ കുറഞ്ഞതിനാൽ നിരാശയിലായിരുന്നുവെന്നും അതിനാൽ ആത്മഹത്യ ചെയ്തതാകുമെന്നാണ് നി​ഗമനം.

നടൻ സമ്പത്തിന്റെ മരണം അടുത്ത സുഹൃത്തായ രാജേഷ് ധ്രുവ സ്ഥിതീകരിച്ചു. സമ്പത്തിന്റെ മരണത്തെക്കുറിച്ച് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന രാജേഷ് ധ്രുവ ചിത്രത്തിൽ സമ്പത്ത് അഭിനയിച്ചിരുന്നു. അ​ഗ്നി സാക്ഷിയെന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button