CinemaGeneralLatest NewsNEWS

‘പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കാം’: മേപ്പടിയാൻ സംവിധായകനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്

കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വിവാഹത്തിന് ക്ഷണിച്ച് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിശേഷങ്ങളാണ് വിഷ്ണു തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും കൂടി പ്രധാനമന്ത്രിക്ക് കൈമാറി. നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് താനുള്ളതെന്ന് വിഷ്ണു പറയുന്നു. കേരളീയ വേഷത്തിൽ ഋഷിതുല്യനായ പ്രധാനമന്ത്രി ഒരു കാരണവരെ പോലെ തന്റെയും അഭിരാമിയുടെയും തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നുവെന്ന് വിഷ്ണു ഓർത്തെടുക്കുന്നു.

വിഷ്ണു മോഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്
വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു
വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന്‌ കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും
ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു
“I will try my best to attend “
ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ

shortlink

Related Articles

Post Your Comments


Back to top button