CinemaLatest NewsMollywoodWOODs

നർമ്മാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ മാമുക്കോയ വിടവാങ്ങി; അനുശോചനം രേഖപ്പെടുത്തി എംവി ​ഗോവിന്ദൻ മാസ്റ്റർ

ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കം

വിടവാങ്ങിയ നടൻ മാമുക്കോയയെ അനുസ്മരിച്ച് എംവി ​ഗോവിന്ദൻ മാസ്റ്റർ. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കമെന്നും അദ്ദേഹം കുറിച്ചു.

എംവി ​ഗോവിന്ദൻ മാസ്റ്റർ പങ്കുവച്ച കുറിപ്പ് വായിക്കാം

മലബാർ ശൈലിയിലെ നർമ്മാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരൻ മാമുക്കോയ വിടവാങ്ങുകയാണ്. മലയാള സിനിമയുടെ ചിരിത്തമ്പുരാക്കൻമാരിൽ ഒരാളായ മാമുക്കോയ തനത് കോഴിക്കോടൻ ശൈലിയിലെ തമാശകളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കം. കലാ -സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ മാമുക്കോയ ഒടുവിലത്തെ ദിവസം വരെയും സജീവമായി പരിപാടികളിലുണ്ടായിരുന്നു.

അതുല്യനായ അഭിനയ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. ഇന്നസെന്റിന്റെ വിയോഗത്തിന് തൊട്ടടുത്ത് തന്നെ മാമുക്കോയയും മടങ്ങുന്നത് മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത വേദനയാണ് സൃഷ്ടിക്കുന്നത്. അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button