GeneralLatest NewsMollywoodNEWSWOODs

അരിവാൾ രോഗത്തെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പത്ത് ലക്ഷം രൂപ നൽകി സുരേഷ് ഗോപി

പത്ത് ലക്ഷം രൂപ വിലയുള്ള എച്ച്പിഎൽസി മെഷീൻ വാങ്ങി അട്ടപ്പാടി വിവേകാനന്ദ മെഡിക്കൽ മിഷന് സമർപ്പിച്ചു .

കൊച്ചി: കേരളത്തിലെ ആദിവാസി ജനതയുടെ അരിവാൾ രോഗത്തിനെതിരായ പോരാട്ടത്തിന് വിവേകാനന്ദ മെഡിക്കൽ മിഷൻ അഗളിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപി തുടക്കം കുറിച്ചു . ഇന്ത്യയിൽ നിന്ന് അരിവാൾ രോഗത്തെ ഇല്ലായ്മ ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പരിശ്രമങ്ങൾക്ക് ആക്കം കൂട്ടാനായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള എച്ച്പിഎൽസി മെഷീൻ വാങ്ങി അട്ടപ്പാടി വിവേകാനന്ദ മെഡിക്കൽ മിഷന് സുരേഷ് ഗോപി സമർപ്പിച്ചു. ഇതിന്റെ ചിത്രങ്ങളും വാർത്തയും പങ്കുവച്ചിരിക്കുകയാണ് സന്ദീപ് വാര്യർ.

read also: നുണ പ്രചാരണത്തിനുള്ള മാധ്യമം, എല്ലാത്തിനും നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ ജൂഡ് ആന്റണി കണ്ടില്ല: പി എസ് ശ്രീകല

കുറിപ്പ്

കേരളത്തിലെ ആദിവാസി ജനതയുടെ അരിവാൾ രോഗത്തിനെതിരായ പോരാട്ടത്തിന് വിവേകാനന്ദ മെഡിക്കൽ മിഷൻ അഗളിയുടെ നേതൃത്വത്തിൽ ശ്രീ സുരേഷ് ഗോപി തുടക്കം കുറിച്ചു . ഇന്ത്യയിൽ നിന്ന് അരിവാൾ രോഗത്തെ ഇല്ലായ്മ ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പരിശ്രമങ്ങൾക്ക് ആക്കം കൂട്ടാനായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് സുരേഷേട്ടൻ പത്ത് ലക്ഷം രൂപ വിലയുള്ള എച്ച്പിഎൽസി മെഷീൻ വാങ്ങി അട്ടപ്പാടി വിവേകാനന്ദ മെഡിക്കൽ മിഷന് സമർപ്പിച്ചു .

shortlink

Related Articles

Post Your Comments


Back to top button