CinemaLatest NewsNew ReleaseNow Showing

കേരള സ്റ്റോറിയെ അനുകൂലിച്ച് കോളേജ് ഗ്രൂപ്പിൽ സന്ദേശം ഇട്ടു, വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പൂർവ്വ വിദ്യാർത്ഥികൾ

ശ്രീനഗർ: സുദീപ്തോ സെൻ സംവിധാനം ചെയ്ത വിവാദ ചിത്രം കേരള സ്റ്റോറിയെ ചൊല്ലി കാശ്മീരിൽ വിദ്യാർത്ഥികൾക്കിടയിൽ സംഘർഷം. സിനിമ കണ്ടതിന് പിന്നാലെ അനുകൂലിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച എംബിബിഎസ് വിദ്യാർത്ഥികളെ പൂർവ്വ വിദ്യാർത്ഥികൾ തല്ലിച്ചതച്ചു. ആക്രമണത്തിൽ ഹസീബ്, അരുണേഷ്, അക്ഷിത്, നികേത്, ഒമർ ഫാറൂഖ് എന്നീ അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ നാല് പേർ ജമ്മു സ്വദേശിയും ഒരാൾ കശ്മീയുമാണ്.

ഇവരെ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ സംഘം ചേർന്നാണ് ആക്രമിച്ചത്. മർദ്ദനത്തിൽ ഒരാളുടെ തലയ്‌ക്ക് പരിക്കേറ്റു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കേരള സ്റ്റോറിയെ അനുകൂലിച്ച് വിദ്യാർത്ഥികൾ സന്ദേശം അയച്ചത്. ‘മികച്ച സിനിമകളിൽ ഒന്നാണ് കേരള സ്‌റ്റോറി’ എന്നായിരുന്നു സന്ദേശം. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ മറ്റ് കോളജ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് പൂർവ്വവിദ്യാർത്ഥികൾ ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്.

ഹോസ്റ്റലിലെത്തിയ പൂർവ്വ വിദ്യാർത്ഥികൾ സിനിമയെ അഭിനന്ദിച്ച വിദ്യാർത്ഥികളെ തിരഞ്ഞ് പിടിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നാലെ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി സമരം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ കോളേജ് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആക്രമത്തിന് ചുക്കാൻ പിടിച്ചതെന്നാണ് പ്രാഥമിക വിവരം. ജമ്മു സ്വദേശിയായ ഡോ. രാജ്വീർ ആണ് ഇതിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments


Back to top button