CinemaHollywoodLatest NewsWOODs

‘മിഷൻ ഇംപോസിബിൾ 7’: ഹിറ്റായി ടോം ക്രൂസ് ചിത്രത്തിന്റെ ട്രെയിലർ

മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമാണിത്

ആരാധകരെ ആവേശത്തിലാഴ്ത്തി ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ ട്രെയിലറെത്തി. 2018 ൽ പുറത്തിറങ്ങിയ മിഷൻ ഇംപോസിബിൾ ഫാൾഔട്ടിന്റെ സീക്വലും മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമാണിത്.

ക്രിസ്റ്റഫർ മക് ആണ് മിഷൻ ഇംപോസിബിൾ 7 സംവിധാനം ചെയ്യുന്നത്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ, വനേസ കിർബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ജൂലൈ 12 ന് ചിത്രം വെള്ളിത്തിരയിൽ എത്തും. “മിഷൻ: ഇംപോസിബിൾ” സിനിമകൾ 1996-ൽ ലോഞ്ച് ചെയ്‌തതിനുശേഷം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 3.5 ബില്യൺ ഡോളറിലധികം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button