CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ആളുകൾ തമാശയായേ എടുക്കാറുള്ളൂ, എങ്കിലും ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും: വിമല ശ്രീനിവാസൻ

കൊച്ചി: മലയാളികളുടെ പ്രിയ താരകുടുംബമാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റേത്. ശ്രീനിവാസന് പിന്നാലെ മക്കളായ വിനീതും, ധ്യാനും മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്. ധ്യാൻ ശ്രീനിവാസൻ നൽകുന്ന അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ ധ്യാൻ നൽകുന്ന ചില അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ ആളുകൾ തമാശയായേ എടുക്കാറുള്ളൂ എങ്കിലും തനിക്ക് അത്ര സുഖകരമായി തോന്നാത്തതുകൊണ്ട് എല്ലാ അഭിമുഖങ്ങളും കാണാറില്ലെന്ന് വിമല ശ്രീനിവാസൻ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസനൊപ്പം സംസാരിക്കവെയാണ് വിമല ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്.

വിമല ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;

“പെൺനടൻ “​ഗംഭീരം: സ്ത്രൈണ ഭാവവും, നിരാശയുമെല്ലാം സന്തോഷ് കീഴാറ്റൂർ തന്മയത്വത്തോടെ അഭിനയിച്ചു: കുറിപ്പ്

‘ധ്യാൻ നൽകുന്ന അഭിമുഖങ്ങള്‍ കാണാറുണ്ട്. ചിലതൊക്കെ കേൾക്കുമ്പോ സങ്കടം വരും. അതുകൊണ്ട് എല്ലാം കാണില്ല. അവന്റെ സംസാരം ആളുകൾ തമാശ രൂപത്തിലാണ് എടുക്കുന്നത്. ശ്രീനിവാസൻ ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ പൊറോട്ട വേണമെന്നു പറഞ്ഞിട്ടില്ല. അത് അവൻ തമാശയ്ക്കു പറഞ്ഞതാണ്. പണ്ടുമുതലേ പൊറോട്ട വീട്ടിൽ കയറ്റില്ല. അങ്ങനെ മോശം സാധനം കഴിക്കാൻ ഞാൻ പിന്തുണ കൊടുക്കില്ല. മൈദ കൊണ്ടുണ്ടാക്കുന്നതല്ലേ, ഒരു പൊറോട്ട കഴിച്ചാൽ പത്തു ഗ്ലാസ് വെള്ളം കുടിച്ചാലേ വയറു ശരിയാകൂ. അതുകൊണ്ട് ഞാൻ അത് കഴിക്കരുതെന്നാണ് പറയുന്നത്. പുറത്തു പോകുമ്പോൾ വല്ലപ്പോഴും ഒരു പൊറോട്ട കഴിച്ചാലായി.

ചിലപ്പോൾ ധ്യാൻ, ‘അമ്മയ്ക്ക് എന്താ വേണ്ടത്’ എന്നു ചോദിച്ചപ്പോൾ ഒരു പൊറോട്ടയെന്നു പറഞ്ഞുകാണും, അതാണ് അവൻ അങ്ങനെ പറയുന്നത്. അവൻ ചെറുപ്പത്തിൽ പഠിക്കാൻ മിടുക്കനായിരുന്നു. കുട്ടിക്കാലത്ത് വിനീതിനെക്കാൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ധ്യാൻ. വിനീതിനെക്കാൾ ഷാർപ് ബ്രെയിൻ ആയിരുന്നു. അച്ഛൻ തന്നെ അവനൊരു പ്രൈസ് കൊടുക്കുന്ന ഫോട്ടോ ഉണ്ട്. ആ സമയത്ത് വിനീതിന് മാപ്പിള പാട്ടിന് സ്കൂൾ യൂത്ത്ഫെസ്റ്റിവലിൽ സ്റ്റേറ്റ് പ്രൈസ് കിട്ടിയിരുന്നു. അച്ഛൻ തന്നെയാണ് രണ്ടുപേർക്കും അവാർഡ് നൽകിയത്.’

shortlink

Related Articles

Post Your Comments


Back to top button