BollywoodCinemaLatest NewsWOODs

ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയാണ് ഒടിടി, തിയേറ്ററുകളാണ് അവരുടെ ശത്രുക്കൾ: അനുരാ​ഗ് കശ്യപ്

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പുരോഗതി കാരണം തിയറ്ററുകളുടെ ബിസിനസ്സ് നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് അനുരാ​ഗ്

തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് അഭിപ്രായം ആരോടും തുറന്ന് പറയുന്ന സംവിധായകനാണ് അനുരാ​ഗ് കശ്യപ്. OTT പ്ലാറ്റ്‌ഫോമുകളുടെ ദോഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഇന്ത്യയിൽ ഇത് വരുത്തുന്ന നെ​ഗറ്റീവ് വശങ്ങളെക്കുറിച്ചാണ് അനുരാ​ഗ് പറയുന്നത്.

ലോക്ക്ഡൗൺ സമയത്ത് മുഖ്യധാരാ സിനിമകൾ പോലും സ്ട്രീമിംഗ് ചെയ്ത് തുടങ്ങിയത് സ്ട്രീമിങ് വിഭാ​ഗക്കാർക്ക് ​ഗുണമായെന്നും താരം പറഞ്ഞു. ഒരു നിർമ്മാതാവ് എന്ന നിലയിൽ കശ്യപ് സ്ട്രീമിങ് എങ്ങനെ സാധാരണ സിനിമാക്കാരെ ബാധിക്കുന്നു എന്ന് വിശദീകരിച്ചു.

സേക്രഡ് ഗെയിംസ്, ചോക്ക്ഡ്, ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിങ്ങനെ അനുരാ​ഗ് ഉൾപ്പെട്ട പ്രൊജക്റ്റുകൾ അനവധിയാണ്. വൻ ഹിറ്റുകളായി തീർന്നവയാണ് ഇവയെല്ലാം, ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളും, വരുന്നു, നിങ്ങളുടെ ഉറ്റ ചങ്ങാതിയെപ്പോലെ പ്രവർത്തിക്കുന്നു, തുടർന്ന് നിങ്ങളെ ഭരിക്കുന്നു ഇങ്ങനെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ പ്രവർ‌ത്തിക്കുന്നതെന്നാണ് അനുരാ​ഗ് പറയുന്നത്.

രാജ്യത്ത് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തിയേറ്റർ വ്യവസായത്തിന് വലിയ ഭീഷണിയുണ്ടെന്ന് അനുരാഗ് പറഞ്ഞു, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പുരോഗതി കാരണം തിയറ്ററുകളുടെ ബിസിനസ്സ് നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് അനുരാ​ഗ് പറഞ്ഞു, ഒടിടി പ്ലാറ്റ്‌ഫോമുള്ളവർ തിയേറ്ററിനെ ശത്രുവായിട്ടാണ് കാണുന്നതെന്നും തിയേറ്റർ പൂട്ടിക്കുന്നതിലേക്ക് ഇത്തരം പ്രവൃത്തികൾ ചെന്ന് നിൽക്കുമെന്നുകൂടി പറയാൻ മറന്നില്ല അനുരാ​ഗ്.

shortlink

Related Articles

Post Your Comments


Back to top button