GeneralLatest NewsMollywoodNEWSTV ShowsWOODs

ഹോട്ടൽ ദൃശ്യം പുറത്ത്, വോയിസ് റെക്കോർഡ് ഉണ്ട് എന്നെല്ലാം ആരോപണങ്ങൾ, ആത്മഹത്യ ചെയ്തുപോകുമെന്ന് തോന്നിയ നിമിഷങ്ങൾ: അൻഷിത

ഇന്ന് ഞാൻ നല്ലതാണോ എന്ന് എന്നോട് ചോദിക്കണം

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അൻഷിത. ചെയ്യാത്ത കാര്യങ്ങൾ പോലും നമ്മൾ ചെയ്തു എന്ന് കേൾക്കേണ്ടി വരും അത് കേൾക്കുമ്പോൾ ദേഷ്യവും സങ്കടവും തോന്നാറുണ്ടെന്നു അൻഷിത പറയുന്നു. ഞാൻ സ്നേഹിച്ച ഒരു വ്യക്തി ഉണ്ടായിരുന്നു, ഇപ്പോൾ നിലവിൽ ഇല്ല. എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ആ സ്നേഹം നിലനിൽക്കുന്നുണ്ട് എന്നും അൻഷിത മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അന്ന് ഒരുപാട് വിഷയങ്ങൾ നടന്നു. അതിനെക്കുറിച്ചൊന്നും ഞാൻ കൂടുതൽ പറയുന്നില്ല. ദൈവം അറിയാതെ മനുഷ്യന്റെ ക്രിയേറ്റിവിറ്റിയിൽ നടന്ന കാര്യങ്ങൾ. ആ ഒരു സമയം ഒരു അഭിമുഖം ഞാൻ മനഃപൂർവ്വം കൊടുക്കാതെ ഇരുന്നതാണ്. ഇതാണ് സംഭവമെന്ന് ഞാൻ പറയാതെ ഇരുന്നതാണ്. അതിനുള്ള സിംപതി എനിക്ക് വേണ്ട. രാപ്പകൽ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞാൻ ഇവിടം വരെ എത്തിയത്. അത് സീരിയൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് അറിയുന്നതാണ്.

read also: യോനിയില്‍ നീര്‍വീക്കം ഉണ്ടായി, ഛര്‍ദ്ദി മാറാതെ വന്നതോടെ ശരീരം തളര്‍ന്നു: ലച്ചു

ആരുടെ എങ്കിലും മുൻപിൽ കൊണ്ട് ചെന്ന് എന്റെ ജീവിതത്തിൽ ഇതാണ് സംഭവിച്ചത് എന്ന് തുറന്നു പറയാൻ എനിക്ക് ഇഷ്ടമല്ല. പക്ഷെ ഒരു കാര്യം പറയാം ഒരാൾ പറയുന്നതുകേട്ടിട്ട് മാത്രം ഒരു സംഭവത്തെക്കുറിച്ചും സംസാരിക്കരുത്. പണ്ടൊക്കെ നടന്ന കേസുകളിൽ ഒരാണ് പെണ്ണിനെ ഇതാക്കി എന്ന് പറയും. അപ്പോൾ ആ ആണിനെ നമ്മൾ പാടെ തള്ളിക്കളയുകയാണ്. പക്ഷെ എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ പറയില്ല. കാരണം ഒരാളുടെ സൈഡ് കേട്ടിട്ട് ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാൻ നിൽക്കരുത് ആരും.

മൂന്നുപേരുടെ ഇടയിൽ നടന്ന വിഷയം ആ മൂന്നുപേർക്കും അറിയാം എന്താണ് സംഭവിച്ചത് എന്ന്. സിംപതിക്ക് വേണ്ടി പലരും വന്നിട്ട് പലതും പറയും എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന്. വോയിസ് റെക്കോർഡ് ഉണ്ട് എന്നൊക്കെ. ഞാൻ ആ വോയിസ് റെക്കോർഡിന്റെ കഥ പറയാം. ആ വോയിസ് റെക്കോർഡ് കേട്ടാൽ മിനിമം കോമൺ സെന്സുള്ള ഒരാൾക്ക് മനസിലാകും അത് എഡിറ്റഡ് ആണ് എന്ന്.

എന്തുകൊണ്ട് ആരും അതിന്റെ ഫുൾ സംഭവം ചോദിച്ചില്ല. ഇന്ന് ഞാൻ നല്ലതാണോ എന്ന് എന്നോട് ചോദിക്കണം. കാരണം ഞാൻ നല്ലതാണോ എന്ന് എനിക്ക് അറിയൂ. അതുപോലെയാണ് ഓരോ വ്യക്തിയുടെയും കാര്യം അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അവർക്കേ അറിയൂ. പുറത്തുനിന്നും ഒരാൾക്ക് പലതും പറയാം. ഞാൻ ആ സമയം എന്റെ ചെന്നൈയിലെ റൂമിൽ ഒറ്റയ്ക്കാണ്. എനിക്ക് ചുറ്റും ഇങ്ങനെ വന്നു ബോംബ് പൊട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ കൈയ്യിൽ ആകെയുള്ളത് മൊബൈലാണ്. ഇതെന്താണ് നടക്കുന്നത് എന്ന് ചോദിച്ചു പലരും മെസേജുകൾ അയച്ചു. എന്നെ അറിയുന്നവർ എന്നോട് ഒന്നും ചോദിച്ചില്ല. പെർഫെക്ട് ആകാൻ ശ്രമിക്കുന്ന ആള് സിംപതിക്ക് വേണ്ടി പലതും ചെയ്തു, ഒരു പെണ്ണ് കരയുന്നു. അവർ അഭിനയിച്ചാലും, മിക്കവർക്കും അത് മനസിലാകുന്നു എങ്കിൽ പോലും നോക്കുമ്പോൾ ഒരു പെണ്ണ് വന്നിരുന്നു കരയുന്നു. തമിഴ് നാട്ടിൽ നടന്ന ഒരു സംഭവം ആണ് അത്. അവിടെ കുറച്ചേ പോയൊള്ളൂ എങ്കിൽ ഇവിടെ കേരളത്തിൽ അത് എത്തിയത് ഹോട്ടൽ ദൃശ്യം പുറത്ത് എന്നാണ്. ഞാൻ ഞെട്ടിപ്പോയത് അവിടെയാണ്.

അൻഷിത എന്ന വ്യക്തിയെ പേഴ്സണാലി അറിയാത്ത ആളുകൾ ആണ് കുറ്റം പറഞ്ഞു നടക്കുന്നവർ. അവരെക്കാളും ഞാൻ പത്തുപടി മുൻപിലാണ്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് നൂറിൽ അധികം മെസേജുകളും, കോളുകളും വരുന്നത്. ഇതൊക്കെ കാണുമ്പൊൾ നമ്മൾ ആത്മഹത്യ പോലും ചെയ്തുപോകും. പക്ഷെ എന്റെ മനസ്സിനെ ഞാൻ വിട്ടുകളഞ്ഞില്ല, പിടിച്ചുവെച്ചു. പെണ്ണുങ്ങൾക്ക് ഇന്ന് ഏറ്റവും കൂടുതൽ കളിയ്ക്കാൻ പറ്റുന്ന സാധനം കണ്ണുനീരാണ്’ -അൻഷിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button