BollywoodCinemaLatest NewsWOODs

ബോളിവുഡിൽ ശമ്പള തുല്യതക്കായി പോരാടിയ വ്യക്തി ഞാൻ മാത്രം, മറ്റ് പലരും സൗജന്യമായി സിനിമ ചെയ്തു: പ്രിയങ്കക്കെതിരെ കങ്കണ

വിമർശനത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുകയാണ് നടി കങ്കണ

അറുപതിൽ ഏറെ ചിത്രങ്ങളുടെ ഭാ​ഗമായിട്ടും തനിക്ക് പുരുഷൻമാർ നേടുന്നതിന് തുല്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് അടുത്തിടെ പ്രിയങ്ക ചോപ്ര പരാതി പറഞ്ഞിരുന്നു. ബി​ഗ് ബഡ്ജറ്റ് പ്രൊജക്റ്റുകളിൽ അഭിനയിച്ചിട്ടുപോലും തനിക്ക് ആവശ്യമായ വേതനം ഉറപ്പാക്കാൻ ബോളിവുഡിന് കഴിഞ്ഞില്ലെന്ന താരത്തിന്റെ വിമർശനത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുകയാണ് നടി കങ്കണ.

സിനിമാ വ്യവസായത്തിൽ തുല്യ വേതനത്തിന് വേണ്ടി നിലകൊണ്ട ആദ്യത്തെ അഭിനേതാവാണ് താനെന്ന് അവകാശപ്പെട്ട കങ്കണ, പല സ്ത്രീ അഭിനേതാക്കളും ഇപ്പോഴും വെറുതേ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കുറിച്ചു. ഞാൻ ഇത്തരത്തിൽ പോരാടുമ്പോൾ എന്റെ സമകാലീനരായി വന്നവർ പലരും സൗജന്യമായി ആ വേഷങ്ങൾ ചെയ്യാമെന്ന് പറയുന്നത് കണ്ട് അറപ്പ് തോന്നിയിട്ടുണ്ടെന്നും കങ്കണ കുറിച്ചു.

ബോളിവുഡിലെ വേതന അസമത്വം ഉയർത്തിക്കാട്ടുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചു. 60-ലധികം സിനിമകളിൽ അഭിനയിച്ചതിന് ശേഷവും, “ബോളിവുഡിൽ തനിക്ക് ഒരിക്കലും പ്രതിഫലം നടൻമാരുടേതിന് തുല്യമായിരുന്നില്ല എന്നതാണ് താരത്തിന്റെ വീഡിയോയുടെ ഉള്ളടക്കം.

സിനിമാ മേഖലയിൽ പുരുഷ നടന്മാർക്ക് തുല്യമായ പ്രതിഫലം ലഭിക്കുന്ന ഒരേയൊരു വനിതാ അഭിനേതാവ് താനാണെന്ന് കങ്കണ വ്യക്തമാക്കി. ‘എമർജൻസി’ എന്ന ചിത്രത്തിലാണ് കങ്കണ റണാവത്ത് അടുത്തതായി അഭിനയിക്കുന്നത്. ഇന്ദിരാഗാന്ധിയായാണ് താരം ചിത്രത്തിലെത്തുക.

 

shortlink

Related Articles

Post Your Comments


Back to top button