CinemaGeneralLatest NewsNEWS

വിതുമ്പി താരങ്ങള്‍, പൊട്ടിക്കരഞ്ഞ് ചിലര്‍: സുധിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി സഹപ്രവർത്തകർ – വീഡിയോ

കോട്ടയം: കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിച്ചു. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും. സുധിക്ക് ഇന്നലെ മുതൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമ-സീരിയൽ താരങ്ങൾ വന്നിരുന്നു. നിറകണ്ണുകളാൽ വിതുമ്പി സിനിമാ താരം സുരേഷ് ഗോപി കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. ഇന്നലെ തൃശൂരിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്.

അതേസമയം കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം. തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് പ്രമുഖർ പങ്കുവയ്ക്കുന്നത്.

സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവർത്തകർ ഇന്നലെ സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറമൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍.

അതേസമയം, പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

shortlink

Related Articles

Post Your Comments


Back to top button